തലശ്ശേരി- ഒമ്പതു വയസ്സുകാരനെ ആശ്രമത്തില്‍ പീഡിപ്പിച്ച കേസില്‍ പ്രതിയായ സ്വാമിയെ അഞ്ച് വര്‍ഷം കഠിനതടവിനും അര ലക്ഷം രൂപ പിഴയടക്കാനും തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ്(1) ജഡ്ജ് പി.എന്‍ വിനോദ് ശിക്ഷിച്ചു. കണ്ണൂര്‍ പയ്യാമ്പലത്തുള്ള ഹരേകൃഷ്ണ ഹരേ രാമ ആശ്രമത്തിലെ സ്വാമിയായ തമിഴ്‌നാട് കടലൂര്‍ ജില്ലയിലെ മാരിയമ്മന്‍ കോവില്‍ തെരുവിലെ ചന്ദ്രമോഹനന്‍ എന്ന ചന്ദ്രമുഖ കേദര്‍ ദാസ്(28)നെയാണ് കോടതി ശിക്ഷിച്ചത്.
2013 സെപ്റ്റംബര്‍ 23 ന് വൈകിട്ട് നാല് മണിക്ക് ആശ്രമം വളപ്പില്‍ ഫുട്‌ബോള്‍ കളിക്കാനെത്തിയ ബാലനെ സ്വാമി ആശ്രമത്തിനകത്ത് കൂട്ടിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. . പീഡനത്തിനിരയായ കുട്ടിയുടെ ബന്ധുക്കളാണ് സംഭവം സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിരുന്നത്. പ്രതി പിഴയടച്ചില്ലെങ്കില്‍ ആറു മാസം കൂടി അധിക തടവ് അനുഭവിക്കണം. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ.ബീന കാളിയത്താണ് ഹാജരായത്.