Sorry, you need to enable JavaScript to visit this website.

ജോണ്‍സണ്‍ ബേബി ഷാംപൂ  അര്‍ബുദമുണ്ടാക്കും, ഇന്ത്യയില്‍ നിരോധനം 

ന്യൂദല്‍ഹി: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പുറത്തിറക്കിയ ബേബി ഷാംപൂ ഗുണമേ•ാ പരിശോധനയില്‍ പരാജയപ്പെട്ടു. ഷാംപൂവില്‍ അര്‍ബുദത്തിന് കാരണമാകുന്ന ഫോര്‍മാല്‍ഡഹൈഡ് ഉള്‍പ്പെടെയുള്ള മാരകവസ്തുക്കളുടെ സാന്നിധ്യമുള്ളതായി രാജസ്ഥാന്‍ ഡ്രഗ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ (ആര്‍.ഡി.സി.ഒ.) നടത്തിയ പരിശോധനയില്‍ കണ്ടെത്തി. പരിശോധനയ്‌ക്കെത്തിച്ച രണ്ട് ബാച്ച് ഷാംപൂവിലും ഫോര്‍മാല്‍ഡഹൈഡിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.
ഹിമാചല്‍ പ്രദേശിലെ ബഡ്ഡിയിലുള്ള ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പ്ലാന്റില്‍ ഉത്പാദിപ്പിച്ച ഷാംപൂവിന്റെ സാമ്പിളുകളാണ് പരിശോധിച്ചത്. ഏകദേശം ഒരു ലക്ഷത്തോളം കുപ്പി ഷാംപൂവാണ് രണ്ട് ബാച്ചുകളിലായുള്ളത്. ഷാംപൂ വിപണിയില്‍നിന്ന് പിന്‍വലിക്കാനും അവ വില്‍ക്കുന്നില്ലെന്ന് ഉറപ്പുവരുത്താനും രാജസ്ഥാന്‍ ഡ്രഗ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു. 
എന്നാല്‍ ഷാംപൂ ഗുണമേ•യുള്ളതാണെന്നും ഒരു വിധത്തിലും ആരോഗ്യത്തിന് ഹാനികരമല്ലെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നത്.നേരത്തെ ബേബി പൗഡറില്‍ ആസ്ബസ്‌റ്റോസിന്റെ സാന്നിധ്യം കണ്ടെത്തിയതിന്റെ തുടര്‍ന്ന് ഇതിന്റെ വില്പന ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിരോധിച്ചിരുന്നു. 22 സ്ത്രീകള്‍ക്ക് 470 കോടി രൂപ നഷ്ടപരിഹാരം നല്‍കുന്നതിന് അമേരിക്കയിലെ കോടതി വിധിച്ചിരുന്നു
2011ലാണ് യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ സര്‍വീസസ്, ഫോര്‍മാല്‍ഡിഹൈഡ് മനുഷ്യരില്‍ ക്യാന്‍സറുണ്ടാക്കുമെന്ന് സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന് ഇത് ഉത്പന്നങ്ങളില്‍ ഉപയോഗിക്കുന്നില്ലെന്നാണ് കമ്പനി അവകാശപ്പെട്ടിരുന്നത്. അതേസമയം തങ്ങളുടെ ഷാംപൂയില്‍ ഒരു ഘടകമായി ഫോര്‍മാള്‍ഹൈയ്ഡ് ചേര്‍ക്കാറില്ലെന്നും അവര്‍ വ്യക്തമാക്കി.
ഉത്പ്പന്നം സുരക്ഷിതമാണെന്നും അത് ഉറപ്പുവരുത്തുന്നതിനായി കര്‍ശനമായ നടപടികളാണ് കമ്പനി സ്വീകരിക്കുന്നതെന്നും കമ്പനിയുടെ വക്താവ് അറിയിച്ചു. രാജസ്ഥാന്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനും സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനും (സി.ഡി.എസ്.കോ) ഉടന്‍ അഭിപ്രായം നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്നം കമ്പനി അധികൃതര്‍ വ്യക്തമാക്കി. 

Latest News