മുംബൈ: കോണ്‍ഗ്രസില്‍ ചേര്‍ന്ന ബോളിവുഡ് നടി ഊര്‍മ്മിളയാണ് സംഘപരിവാര്‍ പ്രൊഫൈലുകളുടെ സൈബര്‍ ആക്രമണത്തിന് ഇരയായിരിക്കുന്നത്. ഊര്‍മ്മിള ഹിന്ദുവല്ല മുസ്ലീം ആണെന്നാണ് ഇവര്‍ ഉയര്‍ത്തുന്ന വിദ്വേഷ പരാമര്‍ശം. ഇത് സ്ഥാപിക്കാനായി വിക്കിപീഡിയയില്‍ നടിയുടെ പേര് മറിയം അക്തര്‍ മിര്‍ എന്നാണ് തിരുത്തിയിരിക്കുന്നത് കഴിഞ്ഞ ദിവസമാണ് ബോളിവുഡിലെ മിന്നും താരം കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ദില്ലിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് എത്തിയായിരുന്നു താരം കോണ്‍ഗ്രസില്‍ അംഗത്വമെടുതത്ത്. പിന്നാലെ തന്നെ ബിജെപിക്കെതിരെ ശക്തമായ ഭാഷയില്‍ ആയിരുന്നു താരത്തിന്റെ പ്രതികരണം. നരേന്ദ്ര മോഡി സര്‍ക്കാര്‍ വിദ്വേഷത്തിന്റെ രാഷ്ട്രീയമാണ് പ്രചരിപ്പിക്കുന്നതെന്ന് ഊര്‍മ്മിള ആഞ്ഞടിച്ചു. എന്താണ് കഴിക്കേണ്ടത്, ഏത് മതം സ്വീകരിക്കണം എന്നത് തിരുമാനിക്കുന്നത് വ്യക്തികളായിരിക്കണം, വിദ്വേഷ പ്രസംഗങ്ങളില്‍ ജനം വീഴരുതെന്നും ഊര്‍മ്മിള പറഞ്ഞിരുന്നു. ഇതോടെയാണ് ഊര്‍മ്മിളയ്‌ക്കെതിരെ സൈബര്‍ ആക്രമണം ശക്തമായത്. ഊര്‍മ്മിളയുടെ വിക്കിപീഡിയ പേജിലെ പേര്, മതം, മാതാപിതാക്കള്‍ തുടങ്ങിയ വിവരങ്ങള്‍ തിരുത്തിയാണ് സംഘപരിവാര്‍ പ്രൊഫൈലുകള്‍ സൈബര്‍ ആക്രമണം ശക്തമാക്കിയിരിക്കുന്നത്. ഊര്‍മ്മിളയുട പേര് ' മറിയം അക്തര്‍ മിര്‍' എന്നാണ് വിക്കിപീഡിയയില്‍ തിരുത്തിയിരിക്കുന്നത്. ഊര്‍മ്മിള നിക്കാഹിന് ശേഷമാണ് തന്റെ പേര് ഔദ്യോഗികമായി മറിയം അക്തര്‍ ആക്കിയതെന്നാണ് പേജില്‍ കുറിച്ചിരിക്കുന്നത്. മാതാപിതാക്കളുടെ പേരുകളും തിരുത്തിയിട്ടുണ്ട്. അമ്മയും മുസ്ലീം ശിവിന്ദര്‍ സിംഗ് , രുക്‌സാന എന്നിവരാണ് ഊര്‍മ്മിളയുടെ മാതാപിതാക്കള്‍ എന്നാണ് വിക്കിയിലെ പുതിയ തിരുത്തല്‍. മുസ്ലീമിനെ വിവാഹം കഴിക്കുന്ന കുടുംബത്തിലെ രണ്ടാം തലമുറയാണ് ഊര്‍മ്മിളയെന്നാണ് പേജില്‍ എഴുതിയിരിക്കുന്നത്. ബിസിനസുകാരന്‍ മൊഹ്‌സിനുമായി രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് തന്റെ 42 ാം വയസില്‍ ഊര്‍മ്മിള വിവാഹിതയാകുന്നത്. ഊര്‍മ്മിളയെക്കാള്‍ 10 വയസ് പ്രായം കുറഞ്ഞ മൊഹ്‌സിന്‍ അക്തറിനെയായിരുന്നു ഊര്‍മ്മിള വിവാഹം കഴിഞ്ഞത്. ബിസിനസുകാരനാണ് മൊഹ്‌സിന്‍. ഇതാണ് ഇപ്പോള്‍ സൈബര്‍ സംഘികള്‍ ആയുധമാക്കിയിരിക്കുന്നത്. ഇത്തരം പ്രചരണങ്ങള്‍ക്കെതിരെ ഊര്‍മ്മിളയുടെ പിതാവ് ശ്രീകാന്ത് മണ്ഡോദ്കര്‍
രംഗത്തെത്തി. വിക്കിപീഡിയ ഇത്തരം നടപടികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഊര്‍മ്മിളയുടെ സ്ഥാനാര്‍ത്ഥിത്വം ബിജെപി എത്രമാത്രം ഭയക്കുന്നുവെന്നതിന്റെ ഉദാഹരണമാണ് നടിക്കെതിരെ നടക്കുന്ന സൈബര്‍ പ്രചരണങ്ങള്‍ എന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് വക്താവ് സച്ചിന്‍ സാവന്ത് പ്രതികരിച്ചു.