പോര്‍ട്ടോ, പോര്‍ച്ചുഗല്‍: മസ്തിഷ്‌ക മരണം സഭവിച്ച അമ്മ ആണ്‍കുഞ്ഞിന് ജ•ം നല്‍കി എന്ന് കേള്‍ക്കുമ്പോള്‍ അതുഭുതം തോന്നിയേക്കാം. പോര്‍ച്ചുഗല്ലിലെ പോര്‍ട്ടോയിലെ സെന്റ് ജോര്‍ജ് ആശുപത്രിയിലാണ് സംഭവം. വെന്റിലേറ്ററിന്റെ സഹായത്തോടെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം ഉറപ്പുവരുത്തിയാണ് കുഞ്ഞിനെ സുരക്ഷിതമായി പുറത്തെടുക്കാന്‍ സാധിച്ചത്.
മുന്‍ അന്താരാഷ്ട്ര തോണി തുഴച്ചില്‍ താരമായ കാതറീന സെക്വിറ കുഞ്ഞിനെ ഗര്‍ഭം ധരിക്കവെയാണ് അക്യൂസ് ആസ്ത്മ അറ്റാക്ക് എന്ന അസുഖത്തെ തുടര്‍ന്ന് കോമയിലായത്. അധികം വൈകാതെ ഇവരുടെ തലച്ചോറിന്റെ പ്രവര്‍ത്തനം നിലക്കുകയും ചെയ്തു. കുഞ്ഞിന് ഗര്‍ഭപാത്രത്തില്‍ അഞ്ച് മാസം മാത്രം പ്രായമുള്ളപ്പോഴായിരുന്നു ഇത്. എന്നാല്‍ 32 ആഴ്ചയെങ്കിലും കുഞ്ഞിന് വളര്‍ച്ചയെത്തുന്നത് വരെ വെന്റിലേറ്റര്‍ ഉപയോഗിച്ച് മാതറിന്റെ ജീവന്‍ നിലനിര്‍ത്താന്‍ ബന്ധുക്കള്‍ തീരുമാനിക്കുകയായിരുന്നു.
കാതറീനയുടെ നില മോശമായതോടെ 32 ആഴ്ച പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് തന്നെ സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. കുഞ്ഞിന് 1.8 കിലോഗ്രാം മാത്രമായിരുന്നു തൂക്കം ഉണ്ടയിരുന്നത്. കുഞ്ഞിന്റെ ആരോഗ്യ നില തൃപ്തികരമല്ലാത്തതിനാല്‍ ഇപ്പോള്‍ വെറ്റിലേറ്ററില്‍ പ്രേ്വശിപ്പിച്ചിരിക്കുകയാണ് മൂന്ന് ആഴ്ചക്ക് ശേഷം വെന്റിലേറ്ററില്‍ നിന്നും മാറ്റാനാകും എന്നാണ് ഡോക്ടര്‍മാരുടെ പ്രതിക്ഷ.