Sorry, you need to enable JavaScript to visit this website.

നീരവ് മോഡിയുടെ 13 കാറുകള്‍ ഓണ്‍ലൈനില്‍ ലേലം ചെയ്യുന്നു

ന്യൂദല്‍ഹി- പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്നു കോടികള്‍ വായ്പയെടുത്തു മുങ്ങിയ വജ്ര വ്യാപാരി നീരവ് മോഡിയുടെ 13 കാറുകള്‍ ഓണ്‍ലൈനില്‍ ലേലം ചെയ്തു വില്‍ക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് ഒരുങ്ങുന്നു. നീരവ് മോഡിയുടെ പെയിന്റിംഗുകളുടെ വില്‍പനയിലൂടെ ആദായ നികുതി വകുപ്പ് 54.84 കോടി രൂപ നേടിയതിനു പിന്നാലെയാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ നീക്കം.

റോള്‍സ് റോയസ് ഘോസ്റ്റ്, പോഷ് പാനമെറ, രണ്ട് മഴ്‌സിഡസ് ബെന്‍സ്, മൂന്ന് ഹോണ്ട കാറുകള്‍, ടൊയോട്ട ഫോര്‍ച്യൂണര്‍, ഇന്നോവ എന്നവ നീരവ് മോഡിയുടെ കാറുകളില്‍ ഉള്‍പ്പെടുന്നു. പഞ്ചാബ് നാഷണല്‍ ബാങ്കിലെ പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് നീരവ് മോഡിയുടെ ആഡംബര കാറുകള്‍ എന്‍ഫോഴ്‌സ് മെന്റ് കസ്റ്റിഡിയിലെടുത്തത്. കാറുകള്‍ മികച്ച നിലയിലായതിനാല്‍ കോടികള്‍ സ്വരൂപിക്കാനാകുമെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് കണക്കാക്കുന്നത്.

http://malayalamnewsdaily.com/sites/default/files/2019/04/01/niravmodione.jpg

കാറുകള്‍ ലേലം ചെയ്യാനുള്ള കരാര്‍ പൊതു മേഖലാ ഇ-കൊമേഴ്‌സ് സ്ഥാപനമായ മെറ്റല്‍ സ്‌ക്രാപ് ട്രേഡ് കോര്‍പറേഷനാണ് (എംഎസ്ടിസി) നല്‍കിയിരിക്കുന്നത്. ആദായ നികുതി വകുപ്പ് നടത്തിയ ലേലം സ്വകാര്യ സ്ഥാപനം വഴിയായിരുന്നു.

ലണ്ടനില്‍ അറസ്റ്റിലായ നീരവ് മോഡിക്ക് വെസ്റ്റ്മിന്‍സ്റ്റര്‍ കോടതി ജാമ്യം നിഷേധിച്ചു. ജാമ്യാപേക്ഷ തള്ളിയ കോടതി അടുത്ത മാസം 26ന് കേസ് പരിഗണിക്കുമെന്നാണ് വ്യക്തമാക്കിയത്. അതുവരെ നീരവ് മോഡി ജയിലില്‍ കഴിയണം.

 

Latest News