ന്യൂദൽഹി- വയനാട്ടിൽ മത്സരിക്കുന്ന എ.ഐ.സി.സി പ്രസിഡന്റ് രാഹുൽ ഗാന്ധിയെ നേരിടാൻ എൻ.ഡി.എ രംഗത്തിറക്കുന്നത് തുഷാർ വെള്ളാപ്പള്ളിയെ. തുഷാർ മത്സരിക്കുമെന്ന കാര്യം ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായാണ് പ്രഖ്യാപിച്ചത്. നേരത്തെ തൃശൂരിൽ തുഷാർ വെള്ളാപ്പള്ളി മത്സരിക്കുമെന്നാണ് പാർട്ടി കേന്ദ്രങ്ങൾ സൂചന നൽകിയത്. രാഹുൽ ഗാന്ധി വയനാട്ടിലേക്ക് വന്നതോടെ തുഷാറിനെ രംഗത്തിറക്കുകയായിരുന്നു ബി.ജെ.പി.