Sorry, you need to enable JavaScript to visit this website.

രാഹുൽ ഗാന്ധി മാതൃകയിൽ കുഞ്ഞാലിക്കുട്ടിയുടെ ടീൻ ടോക്ക് 

പെരിന്തൽമണ്ണ മണ്ഡലം യു.ഡി.എസ്.എഫ് സംഘടിപ്പിച്ച ടീൻടോക്ക്- കന്നി വോട്ടർമാരുടെ സംഗമത്തിൽ ചോദ്യങ്ങൾക്കു മലപ്പുറം മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പി.കെ. കുഞ്ഞാലിക്കുട്ടി മറുപടി പറയുന്നു.

പെരിന്തൽമണ്ണ- കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ചെന്നൈ കോളെജിൽ നടത്തിയ പ്രസംഗത്തിന്റെ മാതൃകയിൽ കുഞ്ഞാലിക്കുട്ടിയുടെ ടീൻ ടോക്ക്. കുഞ്ഞാലിക്കുട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പെരിന്തൽമണ്ണ മണ്ഡലം യു.ഡി.എസ്.എഫ് സംഘടിപ്പിച്ച ടീൻടോക്ക്- കന്നി വോട്ടർമാരുടെ സംഗമത്തിലാണ് കുഞ്ഞാലിക്കുട്ടി പുതുമാതൃക സ്വീകരിച്ചത്.  
വയനാട്ടിലെ സ്ഥാനാർഥിത്വത്തിലൂടെ രാജ്യം മുഴുവൻ എന്റെ നാടാണെന്ന സന്ദേശമാണ് രാഹുൽ ഗാന്ധി രാജ്യത്തെ ജനങ്ങൾക്കു നൽകുന്നതെന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞു. 
മലപ്പുറം ജില്ലയുടെ വികസനത്തിനായി വൻപദ്ധതികൾ മുൻഗണനാടിസ്ഥാനത്തിൽ സാധ്യമാക്കും. വ്യക്തി സ്വാതന്ത്ര്യത്തിന്റെ പേരിൽ അഭിപ്രായം പറയുമ്പോൾ എതിരഭിപ്രായങ്ങളും കേൾക്കുന്നത് ജനാധിപത്യത്തിൽ സംഭവിക്കുന്നതാണ്. എന്നാൽ ബലം പ്രയോഗിച്ചു അടിച്ചമർത്തുന്നതു അംഗീകരിക്കാനാകില്ല. വിദ്യാഭ്യാസ ലോണുകൾ തിരിച്ചടവ് മുടങ്ങുന്നതിന് സർക്കാരുകളാണ് ഉത്തരവാദി. പഠിച്ചിറങ്ങുന്ന വിദ്യാർഥികൾക്കു തൊഴിലവസരങ്ങൾ സൃഷ്ടിച്ചാൽ ഈ പ്രശ്‌നത്തിന് പരിഹാരമാകും. രാജ്യത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. മടങ്ങിയെത്തുന്ന പ്രവാസികളുടെ നൈപുണ്യത്തിനു അനുസരിച്ച തൊഴിലവസരങ്ങൾ സൃഷ്ടിച്ചു പ്രവാസികൾക്കു സംരക്ഷണം നൽകുമെന്നു അദ്ദേഹം പറഞ്ഞു. സ്വതന്ത്ര ഭാരതത്തിൽ ആറര പതിറ്റാണ്ട് ന്യൂപക്ഷങ്ങളെ സംരക്ഷിച്ചത് കോൺഗ്രസാണ്. കോൺഗ്രസിനു മാത്രമേ ന്യൂനപക്ഷത്തിന്റെ രക്ഷകരാകാൻ കഴിയൂ. എയിംസ് പോലുള്ള ദേശീയ വിദ്യഭ്യാസ സ്ഥാപനങ്ങൾ സംസ്ഥാനത്ത് യാഥാർഥ്യമാക്കും. അലിഗഡിന്റെ ശോചനീയവസ്ഥ മാറണമെങ്കിൽ ഇതിനെ എതിർക്കുന്ന ബി.ജെ.പി സർക്കാർ കേന്ദ്രത്തിൽ നിന്നും മാറണം. യു.പി.എ അധികാരത്തെലെത്തിയാൽ ദക്ഷിണേന്ത്യയിലെ അലീഗഡ് പൂർണതയിലെത്തും. മലപ്പുറത്തിന് മാത്രമായ പാസ്‌പോർട്ട് ഓഫീസ് പുന:സ്ഥാപിക്കും. ജില്ലയിൽ ഐ.ടി, സൈബർ പാർക്ക് വിദൂരമല്ലാത്ത ഭാവിയിൽ യാഥാർഥ്യമാക്കും. മഞ്ചേരി മെഡിക്കൽ കോളേജ് ഏറ്റവും വലിയ പരിഗണന നൽകേണ്ട ഒന്നാണ്. അതിനെ പൂർണതയിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്നും അദ്ദേഹം യുവ വോട്ടർമാരുടെ ചോദ്യങ്ങൾക്കു മറുപടിയായി പറഞ്ഞു.പ്രമുഖ കലാകാരൻമാർ പങ്കെടുത്ത കലാവിരുന്നു ഇതോടൊപ്പം നടന്നു. മഞ്ഞളാംകുഴി അലി എംഎൽഎ, മണ്ഡലം യുഡിഎഫ് ചെയർമാൻ സി. സേതുമാധവൻ, നാലകത്ത് സൂപ്പി, മണ്ഡലം യുഡിഎഫ് കൺവീനർ അഡ്വ. എസ്. അബ്ദുൽസലാം, മണ്ഡലം മുസ്്‌ലിംലീഗ് പ്രസിഡന്റ് അഡ്വ. എ.കെ മുസ്തഫ, വി. ബാബുരാജ്, എ.കെ നാസർ, സി. സുകുമാരൻ, ഉസ്മാൻ താമരത്ത്, കളപ്പാടൻ ഹുസൈൻ, നാലകത്ത് ഷൗക്കത്ത്, എം.എം സക്കീർ ഹുസൈൻ, ശീലത്ത് വീരാൻകുട്ടി, കെ.എച്ച്്. അബു, പി.പി. തങ്കച്ചൻ, കൊളക്കാടൻ അസീസ്, കെ.കെ. ഹൈദ്രോസ് ഹാജി, അഡ്വ. രാജേന്ദ്രൻ, കെ.വി. ജോർജ്, പി. അലി, എം. സൈതലവി, പുത്തൻകോട്ടിൽ മജീദ്, സി.ടി. നൗഷാദലി, ഫോർവേഡ് ബ്ലോക്ക് പ്രതിനിധി കെ.പി. അനസ്, എം.ബി ഫസൽ മുഹമ്മദ്, സലാം മണലായ, എ.പി. നബീൽ, ഹഫാർ മീമ്പിടി, അഖിൽ എന്നിവർ നേതൃത്വം നൽകി.

Latest News