Sorry, you need to enable JavaScript to visit this website.

അന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ രണ്ടു മണിക്കൂറിനിടെ ഭൂമി കുലുങ്ങിയത് ഒമ്പതു തവണ

ന്യുദല്‍ഹി- അന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടു മണിക്കൂര്‍ ഇടവേളയില്‍ ഒമ്പതു തവണ ഭൂകമ്പമുണ്ടായി. ഇടത്തരം ശക്തിയിലുണ്ടായ ഭൂകമ്പത്തിന്റെ തീവ്രവത 4.7 മുതല്‍ 5.2 വരെയാണ് രേഖപ്പെടുത്തിയതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. പുലര്‍ച്ചെ 5.14-നാണ് 4.9 തീവ്രതയില്‍ ആദ്യ ഭൂചലനം ഉണ്ടായത്. ഏതാനും മിനുട്ടുകള്‍ക്കു ശേഷം 5.0 തീവ്രതയില്‍ രണ്ടാമതും കുലുങ്ങി. 5.2 തീവ്രതിയില്‍ ഉണ്ടായ ഒമ്പതാമത്തെ ഭൂചലനം അനുഭവപ്പെട്ടത് രാവിലെ 6.45നാണ്. ഭൂകമ്പ സാധ്യത ഏറിയ മേഖലയാണ് അന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപു സമൂഹം. ദിവസം മുന്നിലേറെ തവണ ഭൂകമ്പമുണ്ടാകുന്നതും ഇവിടെ അസാധാരണമല്ല.

Latest News