ശ്രീനഗര്‍- ജമ്മു കശ്മീരിലെ പുല്‍വാമയില്‍ നാല് ലശ്കറെ തയ്യിബ ഭീകരരെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു. ഭീകരര്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് രാഷ്ട്രീയ റൈഫിള്‍സ്, സി.ആര്‍.പി.എഫ്, സ്‌പെഷല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് സൈനികര്‍ പുല്‍വാമയിലെ ലസ്സിപുര പ്രദേശം വളഞ്ഞ് തിരച്ചില്‍ നടത്തുകയായിരുന്നു.
സൈനികര്‍ക്കുനേരെ നിറയൊഴിച്ച ഭീകരരെ വകവരുത്തി യന്ത്രത്തോക്കുകളടക്കമുള്ള ആയുധങ്ങള്‍ കണ്ടെത്തിയതായും സൈനിക വൃത്തങ്ങള്‍ പറഞ്ഞു. പ്രദേശത്ത് തിരിച്ചല്‍ തുടരുകയാണ്. കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല.