വത്തിക്കാന്‍ സിറ്റി: കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നതിനെതിരെ കര്‍ശന നിയമങ്ങളുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. കുട്ടികളുടെ അവകാശങ്ങള്‍ക്കായുള്ള 2013 ലെ യുഎന്‍ സമിതിക്കു വത്തിക്കാന്‍ നല്‍കിയ വാഗ്ദാനങ്ങളെല്ലാം നടപ്പാക്കുന്നതാണു പുതിയ നിയമം.
ഇതനുസരിച്ച് കുട്ടികളെ പീഡിപ്പിച്ചതായി തെളിവു ലഭിച്ചാല്‍ വത്തിക്കാന്‍ ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ എന്നിവരെ പിരിച്ചുവിടും. പീഡനാരോപണങ്ങള്‍ വന്നാല്‍ അത് അന്വേഷിക്കുന്നതിനും കണ്ടെത്തുന്നതിനും ഫലപ്രദമായ സംവിധാനങ്ങളും നിയമത്തില്‍ വിഭാവന ചെയ്യുന്നു. ഇതിന്റെ ഭാഗമായി വിവരങ്ങള്‍ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യുക, പിഴ ഈടാക്കുക, ജയില്‍ ശിക്ഷയ്ക്ക് അയയ്ക്കുക തുടങ്ങിയവ നടപ്പിലാക്കും. വത്തിക്കാനിലും മറ്റു രാജ്യങ്ങളിലെ വത്തിക്കാന്റെ നയതന്ത്ര ആസ്ഥാനങ്ങളിലും സ്ഥാപനങ്ങളിലും ഈ നിയമങ്ങള്‍ ബാധകമാക്കും.