ന്യുദല്‍ഹി- ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ച മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ശത്രുഘ്‌നന്‍ സിന്‍ഹയെ പിന്തുണച്ച് മകളും ബോളിവുഡ് നടിയുമായ സൊനാക്ഷി സിന്‍ഹ. അച്ഛന്‍ ഇത് നേരത്തെ ചെയ്യേണ്ടിയിരുന്നുവെന്ന് സൊനാക്ഷി പറഞ്ഞു.
അര്‍ഹിച്ച ബഹുമാനം ബി.ജെ.പി ശത്രുഘ്‌നന്‍ സിന്‍ഹയ്ക്ക് നല്‍കിയിട്ടില്ല. വാജ്‌പേയി, അദ്വാനി എന്നിവര്‍ക്കൊപ്പം ആദ്യകാലത്ത് പിതാവിനു പാര്‍ട്ടിയില്‍ അര്‍ഹമായ ആദരവ് ലഭിച്ചിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹത്തെ അവഗണിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന സമീപനമാണ് നേതൃത്വം കൈക്കൊണ്ടത്.
കഴിഞ്ഞ ദിവാസം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയ ശുത്രുഘ്‌നന്‍ സിന്‍ഹ കോണ്‍ഗ്രസില്‍ ചേരുമെന്ന് അറിയിച്ചിരുന്നു.