ന്യൂദല്‍ഹി- ജര്‍മനിയിലെ മ്യൂണിച്ചില്‍ ഇന്ത്യക്കാരനെ കുത്തിക്കൊലപ്പെടുത്തി. പ്രശാന്ത് ബസറൂര്‍ എന്നയാളാണ് മറ്റൊരു കുടിയേറ്റക്കാരന്റെ കുത്തേറ്റ് മരിച്ചതെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് അറിയിച്ചു. പരിക്കേറ്റ ഇയാളുടെ ഭാര്യ സ്മിത ആശുപത്രിയില്‍ അപകടനില തരണം ചെയ്തതായും മന്ത്രി ട്വിറ്ററില്‍ അറിയിച്ചു.
ദമ്പതികളുടെ മക്കളായ സാക്ഷി, ശ്ലോക് എന്നിവര്‍ ജര്‍മനിയിലെ ഇന്ത്യന്‍ എംബസിയുടെ സംരക്ഷണയിലാണെന്നും പ്രശാന്തിന്റെ സഹോദരന്‍ ജര്‍മനിയിലേക്ക് പോകുമെന്നും മന്ത്രി പറഞ്ഞു.
പ്രശാന്തും സ്മിതയും കര്‍ണാടകയിലെ മംഗളൂരു സര്‍വകലാശാലയിലാണ് പഠിച്ചിരുന്നത്. സ്മിത ഇവിടെ പി.ജിയും പ്രശാന്ത് കര്‍ക്കാല എന്‍എംഎഎം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ എന്‍ജിനീയറിംഗും പൂര്‍ത്തിയാക്കി. 2016 ലാണ് ഇരുവരും ജര്‍മനിയിലെ എയര്‍ബസ് ഹെലിക്കോപ്‌റ്റേഴ്‌സ് കമ്പനിയില്‍ ജോലിക്ക് ചേര്‍ന്നത്.
പ്രശാന്ത് കൊല്ലപ്പെട്ട സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.