ബംഗളൂരു-കന്നഡ ഫിലിം ഷൂട്ടിംഗിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അമ്മയും അഞ്ച് വയസ്സായ മകളും മരിച്ചു. ബംഗളൂരു പ്രാന്തത്തില്‍ രണം എന്ന സിനിമുയുടെ സ്റ്റണ്ട് രംഗം ഷൂട്ട് ചെയ്യുന്നതിനിടെയാണ് സിലിണ്ടര്‍ സ്‌ഫോടനമുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സുമന്‍ ബാനു (28) മകള്‍ അഞ്ച് വയസ്സായ ആയിഷാ ബാനു എന്നിവരാണ് മരിച്ചത്. മൂന്ന് വയസ്സായ മകളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷൂട്ടിംഗ് കാണാനെത്തിയതായിരുന്നു കുടുംബം. സ്‌ഫോടനത്തില്‍ ഒരു സ്ത്രീക്ക് കൂടി പരിക്കുണ്ടെന്നും ഇവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പോലീസ് പറഞ്ഞു.
പോലീസ് സ്ഥലത്തെത്തിയപ്പോള്‍ ഷൂട്ടിംഗ് ജോലിക്കാരൊന്നും സ്ഥലത്തുണ്ടായിരുന്നില്ല. ബംഗളൂരു ഇന്‍ഡസ്ട്രിയല്‍ റോഡില്‍ ഷൂട്ടിംഗിന് അനുമതി വാങ്ങിയിരുന്നില്ലെന്ന് പറയുന്നു. ചീരു സര്‍ജ, ചേതന്‍ എന്നിവര്‍ അഭിനയിക്കുന്ന ചിത്രം 80 ശതമാനം ചിത്രീകരണം പൂര്‍ത്തിയായതായി പറയുന്ു. വി. സമുദ്രയാണ് സംവിധാനം.