ലഖ്‌നൗ-ഇറ്റാവയില്‍ നിന്നുള്ള ബി.ജെ.പിയുടെ സിറ്റിങ് എംപിയായ അശോക് കുമാര്‍ ഡോഹ്‌റെ ഇന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്നു. അശോക് കുമാര്‍ ഡോഹ്‌റെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയില്‍ നിന്ന് അംഗത്വം നേടിയാണ് അശോക് കുമാര്‍ ഡോഹ്‌റെ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഇറ്റാവയില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ അദ്ദേഹം ലോക്‌സഭയിലേക്ക് മത്സരിക്കും.
സാവിത്രി ഭായി ബിജെപിയുടെ ദളിത് വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് പാര്‍ട്ടിവിട്ട ദളിത് നേതാവും ബഹ്‌റൈച്ച് ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള എംപിയുമായ സാവിത്രി ഭായി ഫുലെ കഴിഞ്ഞ മാര്‍ച്ചില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഉത്തര്‍പ്രദേശിലെ പ്രമുഖ പട്ടിക ജാതിവര്‍ഗ നേതാവായിരുന്നു സാവിത്രി ഭായി ഫുലെ കഴിഞ്ഞ വര്‍ഷം ബിആര്‍ അംബോദ്കറുടെ ചരമ വാര്‍ഷിക ദിനത്തിലാണ് ബിജെപിയില്‍ നിന്ന് രാജിവെച്ചത്. ബിജെപി സമൂഹത്തില്‍ ഭിന്നത സൃഷ്ടിക്കുകയാണെന്നാരോപിച്ചായിരുന്നു ഫുലെ പാര്‍ട്ടി വിട്ടത്.