അബഹ - ഖമീസ് മുശൈത്ത് അല്‍ഇസ്‌കാന്‍ ഡിസ്ട്രിക്ടില്‍ നിര്‍മാണത്തിലുള്ള ഭൂഗര്‍ഭ ടാങ്കില്‍ ജോലിക്കിടെ മണ്ണിടിഞ്ഞുവീണ് അഞ്ചു തൊഴിലാളികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെല്ലാം അറബ് വംശജരാണ്. സിവില്‍ ഡിഫന്‍സ് അധികൃതര്‍ എത്തി മണ്ണ് നീക്കം ചെയ്താണ് തൊഴിലാളികളില്‍ ഒരാളെ പുറത്തെടുത്തത്. മറ്റു നാലു പേര്‍ സിവില്‍ ഡിഫന്‍സ് അധികൃതര്‍ സ്ഥലത്തെത്തുന്നതിനു മുമ്പായി പുറത്തുകടന്നിരുന്നു. പരിക്കേറ്റവരെ റെഡ് ക്രസന്റ് ആംബുലന്‍സുകളില്‍ ഖമീസ് മുശൈത്ത് ജനറല്‍ ആശുപത്രിയിലേക്ക് നീക്കിയതായി അസീര്‍ സിവില്‍ ഡിഫന്‍സ് വക്താവ് കേണല്‍ മുഹമ്മദ് അല്‍ആസിമി പറഞ്ഞു.