കൊച്ചി- ഹൈബി ഈഡന് എം.എല്‍.എ പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ ഹൈക്കോടതിയെ സഹായിക്കാന്‍ അമിക്കസ് ക്യൂറിയെ നിയമിച്ചു. അന്വേഷണം വേഗത്തിലാക്കണമെന്ന പരാതിക്കാരിയുടെ ഹരജിയിലാണ് ഹൈക്കോടതി നടപടി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയാണ് ഹൈബി.
പ്രതിയെ അറസ്റ്റ് ചെയ്യണമെന്നതടക്കമുള്ള ആവശ്യവും കേസിലെ സാഹചര്യങ്ങളും കണക്കിലെടുക്കുമ്പോള്‍ അമിക്കസ് ക്യൂറിയുടെ സേവനം ആവശ്യമുണ്ടെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി തീരുമാനം.അഭിഭാഷക മിത സുധീന്ദ്രനാണ് അമിക്കസ് ക്യൂറി.
2011 സെപ്റ്റംബറിലാണ് പരാതിക്കാധാരമായ സംഭവം. ടീം സോളാര്‍ കമ്പനിയുടെ ചുമതലയിലിരിക്കെ പച്ചാളം സൗന്ദര്യവല്‍ക്കരണ പദ്ധതിയുടെ ഭാഗമായി ഹൈബി ഈഡന് ഹോസ്റ്റലിലില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.