റായ്ബറേലി- റായ്ബറേലിയിലോ അമേത്തിയിലോ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകരോട് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയാങ്കാ ഗാന്ധിയുടെ മറുചോദ്യം. എന്തുകൊണ്ട് വരാണസിയില്‍ മത്സരിച്ചു കൂടാ.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സിറ്റിംഗ് മണ്ഡലമാണ് വരാണസി.
അമേത്തി, റായ്ബറേലി, അയോധ്യ തുടങ്ങിയ സ്ഥലങ്ങളില്‍ പര്യടനം പൂര്‍ത്തിയാക്കിയ പ്രിയങ്ക പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.