ഇസ്്‌ലാമാബാദ്- പുല്‍വാമ ആക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ റിപ്പോര്‍ട്ട് പരിശോധിച്ച് പ്രാഥമിക കണ്ടെത്തലുകള്‍ കൈമാറിയതായി പാക്കിസ്ഥാന്‍ വെളിപ്പെടുത്തി. ഇസ്്‌ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അജയ് ബിസാരിയയെ വിദേശ മന്ത്രാലയത്തിലേക്ക് ക്ഷണിച്ചാണ് പുല്‍വാമ സംഭവുമായുള്ള കണ്ടെത്തലുകള്‍ പങ്കുവെച്ചതെന്ന് വിദേശ മന്ത്രാലയ വക്താവ് പത്രക്കുറിപ്പില്‍ അറിയിച്ചു.
ഇന്ത്യ വിശ്വസനീയമായ തെളിവുകള്‍ സമര്‍പ്പിച്ചാല്‍ അന്വേഷണവുമായി സഹകരിക്കുമെന്ന് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒരു രേഖ കഴഞ്ഞ ഫെബ്രുവരി 27-ന് ഇന്ത്യ പാക്കിസ്ഥാന് നല്‍കിയത്. ഇതേ തുടര്‍ന്ന് പൂര്‍ണ ഉത്തരവാദിത്തോടെയാണ് പാക്കിസ്ഥാന്‍ അന്വേഷണം നടത്തിയതെന്ന് വിദേശമന്ത്രാലയം അവകാശപ്പെട്ടു.
ഈ പ്രകിയ മുന്നോട്ടു കൊണ്ടുപോകുന്നതിന് ഇന്ത്യയില്‍നിന്ന് കൂടുതല്‍ തെളിവുകളും വിവരങ്ങളും ആവശ്യപ്പെട്ടതായും പാക് മന്ത്രാലയ വക്താവ് പറഞ്ഞു.