ന്യൂദല്‍ഹി- പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മിഷന്‍ ശക്തി പ്രഖ്യാപനത്തില്‍ പെരുമാറ്റച്ചട്ട ലംഘനം ഉണ്ടോയെന്ന് പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രത്യേക സമിതിയെ നിയോഗിച്ചു.
സി.പി.എമ്മും തൃണമൂല്‍ കോണ്‍ഗ്രസും പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് കമ്മീഷന്റെ തീരുമാനം. പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ പകര്‍പ്പ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. സുരക്ഷയുമായി ബന്ധപ്പെട്ട പ്രഖ്യാപനത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ആവശ്യമില്ലെന്ന് ബി.ജെ.പി ചൂണ്ടിക്കാണിക്കുന്നുണ്ട്.
ചാര ഉപഗ്രഹങ്ങളെ ആക്രമിച്ച് വീഴ്ത്തുന്നതിനുള്ള ശേഷി ഇന്ത്യ കൈവരിച്ചു എന്നാണ് ബുധനാഴ്ച രാവിലെ പ്രധാനമന്ത്രി മോഡി പ്രഖ്യാപിച്ചത്.