ലഖ്‌നൗ- ബി.ജെ.പിയും കോൺഗ്രസും ഒരേ തൂവൽ പക്ഷികളാണെന്ന് ബി.എസ്.പി നേതാവ് മായാവതി. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കഴിഞ്ഞദിവസം പ്രഖ്യാപിച്ച ഗരീബി ഹഠാവോ രണ്ടാം പദ്ധതി(വരുമാനമുറപ്പ് പദ്ധതി) ഉണ്ടയില്ലാ വെടിയാണെന്ന ബി.ജെ.പിയുടെ ആരോപണം ശരിയാണെന്നും മായാവതി പറഞ്ഞു. അതേസമയം, ബി.ജെ.പിയും ഇതുപോലെയുള്ള വാഗ്ദാനങ്ങൾ നടത്തി ജനങ്ങളെ വഞ്ചിക്കാറുണ്ടെന്നും മായാവതി ആരോപിച്ചു. കർഷകരെ വഞ്ചിക്കുന്ന കാര്യത്തിൽ കോൺഗ്രസും ബി.ജെ.പിയും ഒരേ തൂവൽപക്ഷികളാണ്. തൊഴിലാളികളെയും പാവപ്പെട്ടവരെയും മറ്റുള്ളവരെയും ഇരുപാർട്ടികളും വഞ്ചിക്കുകയാണെന്നും മായാവതി ആരോപിച്ചു. കഴിഞ്ഞ ദിവസം കോൺഗ്രസ് പ്രഖ്യാപിച്ച ന്യായ്(ന്യൂൻതം ആയ് യോജന)പദ്ധതിയെ പറ്റിയുള്ള മായാവതിയുടെ ആദ്യപ്രതികരണമാണിത്.