തൃശൂര്‍- ചലച്ചിത്ര നിര്‍മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ഷഫീര്‍ സേട്ട് (44) കൊടുങ്ങല്ലൂരില്‍ നിര്യാതനായി. ഹൃദ്രോഗത്തെ തുടര്‍ന്ന് ചൊവ്വ പുലര്‍ച്ചെ രണ്ടോടെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഖബറടക്കം കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാ മസ്ജിദില്‍ നടന്നു. ചാപ്‌റ്റേഴ്‌സ്, ആത്മകഥ, ഒന്നും മിണ്ടാതെ തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവാണ് ഷഫീര്‍ സേട്ട്. പരുന്ത്, കഥ പറയുമ്പോള്‍ തുടങ്ങിയ സിനിമകളില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നാദിര്‍ഷായുടെ മേരാ നാം ഷാജി ഉള്‍പ്പെടെയുള്ള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഇദ്ദേഹം ജോഷി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഭാര്യ: ആയിഷ. മക്കള്‍: ദയാന്‍, ദിയ.