ന്യൂദല്‍ഹി: ബീഫിന്റെ പേരില്‍ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ അഴിഞ്ഞാടിയ സമയമാണ് മോഡി ഭരണകാലം. ഗോമാതയെ കശാപ്പ് ചെയ്തു എന്ന പേരില്‍ മനുഷ്യന് പട്ടിയുടെ പോലും വിലകൊടുക്കാതെ എത്രയെത്ര അക്രമങ്ങളാണ് ഇക്കാലയളവില്‍ രാജ്യത്ത് സംഭവിച്ചത്. ഗോസംരക്ഷണത്തിനായി പ്രത്യേക നിയമങ്ങള്‍ ഉള്‍പ്പെടെ ഇക്കാലയളവില്‍ പാസ്സാക്കുകയുമുണ്ടായി. ഇപ്പോള്‍ ഇതാ ഈ മോഡി ഭരണ കാലത്ത് തന്നെയാണ് രാജ്യത്ത് നിന്ന് ഏറ്റവും കൂടിയ അളവില്‍ ബിഫ് കയറ്റുമതി ചെയ്തതെന്ന് റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുകയാണ്. അഗ്രികള്‍ച്ചറല്‍ പ്രൊസസ്ഡ് ഫുഡ് പ്രോഡക്ട്‌സ് എക്‌സ്‌പോര്‍ട്ട്‌സ് ഡെവലപ്‌മെന്റ് അതോറിറ്റിയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
മോഡി ഭരണം ആരംഭിച്ച 2014ല്‍ തന്നെ ബീഫ് കയറ്റുമതിയില്‍ മുമ്പത്തേതിനേക്കാള്‍ വര്‍ധനയുണ്ടായി എന്ന് കണക്ക് പറയുന്നു. 2013-14 സാമ്പത്തികവര്‍ഷം 13,65,643 മെട്രിക് ടണ്‍ ബീഫ് കയറ്റുമതി ചെയ്ത സ്ഥാനത്ത് 201415ല്‍ 14,75,540 മെട്രിക് ടണ്‍ ആണ് കയറ്റിഅയച്ചത്. പത്ത് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന കണക്കായിരുന്നു ഇത്. 2016-17 ആയപ്പോഴേക്കും കയറ്റുമതിയില്‍ 1.2 ശതമാനം വര്‍ധന ഉണ്ടായി. 2017-18ല്‍ 1.3 ശതമാനം വര്‍ധനയാണുണ്ടായത്.