ലണ്ടന്‍: ജര്‍മനിയ്ക്ക് ടിക്കറ്റെടുത്ത ബ്രിട്ടീഷ് എയര്‍വേയ്‌സ് യാത്രക്കാരെ സ്‌കോട്ട് ലണ്ടിലെ എഡിന്‍ബര്‍ഗില്‍ കൊണ്ടിറക്കിയാണ് വിമാക്കമ്പനി 'സര്‍പ്രൈസ്' ഒരുക്കിയത്. രാവിലെ 7.47ന് ലണ്ടന്‍ സിറ്റി എയര്‍പോര്‍ട്ടില്‍ നിന്നും യാത്ര തിരിച്ച ബിഎ 3271 വിമാനം ജര്‍മ്മനിയിലേക്കുള്ള വഴിയില്‍ കിഴക്കോട്ടാണ് പറക്കേണ്ടിയിരുന്നത്. ഏതാണ്ട് 1.13 മണിക്കൂറിന് ശേഷം വിമാനം എഡിന്‍ബറോയില്‍ ഇറങ്ങി. യാത്രക്കാര്‍ക്ക് ലഭിച്ച നിര്‍ദേശം അനുസരിച്ച് വിമാനം ജര്‍മ്മനിയിലാണ് ഇറങ്ങുന്നതെന്നാണ് ഏവരും ധരിച്ചിരുന്നത്. ലാന്‍ഡിംഗിന് ശേഷമാണ് ക്രൂ അംഗങ്ങള്‍ക്ക് ഉള്‍പ്പെടെ അബദ്ധം മനസിലായതെന്നാണ് സൂചന. ലാന്‍ഡിംഗിന് ശേഷം എഡിന്‍ബറോ വിമാനത്താവളം നിങ്ങളെ സ്വാഗതം ചെയ്യുന്നതായി അനൗണ്‍സ്‌മെന്റ് എത്തി. അപ്പോള്‍ മാത്രമാണ് അബദ്ധം പിണഞ്ഞ കാര്യം യാത്രക്കാര്‍ തിരിച്ചിറയുന്നത്. ജര്‍മ്മനിയിലെ ഡസെല്‍ഡോര്‍ഫിന് പോകേണ്ട യാത്രക്കാരെയാണ് എഡിന്‍ബര്‍ഗില്‍ കൊണ്ടിറക്കിയത്.എന്നാല്‍ ജര്‍മ്മനി ആസ്ഥാനമായ ഡബ്യുഡിഎല്‍ ഏവിയേഷന്‍ ഓപ്പറേറ്റ് ചെയ്തിരുന്ന വിമാനത്തിന്റെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൈലറ്റിന് നല്‍കിയ ഫ്‌ളൈറ്റ് പ്ലാന്‍ അനുസരിച്ച് അദ്ദേഹം വിമാനം പറത്തിയത് സ്‌കോട്ട്‌ലണ്ട് തലസ്ഥാനത്തേക്കാണ്.
അപ്രതീക്ഷിതമായ വീഴ്ചയെക്കുറിച്ച് യാത്രക്കാര്‍ ട്വിറ്ററില്‍ പരാതിയുമായി എത്തി. ജര്‍മ്മനിയിലേക്ക് പറന്ന ഞാന്‍ എങ്ങനെയാണ് എഡിന്‍ബറോയില്‍ എത്തിച്ചേര്‍ന്നതെന്ന് ബ്രിട്ടീഷ് എയര്‍വേഴ്‌സ് അധികൃതര്‍ വിശദീകരിക്കാന്‍ ബാധ്യസ്ഥരാണെന്ന് യാത്രക്കാരില്‍ ഒരാള്‍ ട്വീറ്റ് ചെയ്തു. പലരും ഞെട്ടല്‍ രേഖപ്പെടുത്തിയാണ് സംഭവം സോഷ്യല്‍ മീഡയയില്‍ വിശദീകരിച്ചത്.
വിമാനം എഡിന്‍ബര്‍ഗില്‍ ഇന്ധം നിറച്ച ശേഷം പിന്നീട് ഡസര്‍ഡോള്‍ഫിലേക്ക് യാത്ര തുടരുകയായിരുന്നു.