ലഖ്‌നൗ- കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സ്വന്തം തട്ടകമായ യുപിയിലെ അമേത്തിയില്‍ അദ്ദേഹത്തിനെതിരെ മത്സരിക്കാന്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാവിന്റെ മകനും രംഗത്ത്. രാഹുലിന്റെ മാതാപിതാക്കളായ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുമായും സോണിയാ ഗാന്ധിയുമായും അടുത്ത ബന്ധമുണ്ടായിരുന്ന ഹാജി സുല്‍ത്താന്‍ ഖാന്റെ മകന്‍ ഹാജി ഹാറൂന്‍ റശീദ് ആണ് കോണ്‍ഗ്രസിനെ ഞെട്ടിച്ചു കൊണ്ട് രാഹുലിനെതിരെ മത്സരിക്കാനിറങ്ങിയത്. 1991-ലെ തെരഞ്ഞെടുപ്പില്‍ രാജീവ് ഗാന്ധിയുടേയും 1999-ല്‍ സോണിയാ ഗാന്ധിയുടേയും നാമനിര്‍ദേശ പത്രികളില്‍ പിന്തുണച്ചു ഒപ്പുവച്ച ആളാണ് സുത്താന്‍ ഖാന്‍. കോണ്‍ഗ്രസ് തങ്ങളെ പുര്‍ണമായും അവഗണിച്ചുവെന്നാരോപിച്ചാണ് ഹാറൂന്‍ റശീദ് രംഗത്തെത്തയിരിക്കുന്നത്. അമേത്തിയിലെ പ്രാദേശി പാര്‍ട്ടി നേതൃത്വം സമുദായത്തെ മൊത്തം അവഗണിച്ചിരിക്കുകയാണെന്നു ഇദ്ദേഹം ആരോപിക്കുന്നു.
ദീര്‍ഘ കാലമായി കോണ്‍ഗ്രസിന്റെ പ്രാദേശിക നേതൃത്വം അവഗണിക്കുന്നതു മൂലം ഈ പ്രദേശത്തിന്റേയും സമുദായത്തിന്റേയും വികസനം തടസ്സപ്പെട്ടിരിക്കുകയാണ്. 6.5 ലക്ഷത്തോളം മുസ്ലിംകളാണ് മണ്ഡലത്തിലുള്ളത്. ഇവരെല്ലാം കോണ്‍ഗ്രസിനെതിരെ വോട്ടു ചെയ്യും- ഹാറൂന്‍ റശീദ്് പറഞ്ഞു. ഫുര്‍സത്ഗഞ്ചിലെ തന്റെ വീട്ടില്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും സോണിയാ ഗാന്ധിയും ഹാജി സുല്‍ത്താന്‍ ഖാനൊപ്പം നില്‍ക്കുന്ന ഫോട്ടോയും ഹാറൂന്‍ റശീദ് പ്രദര്‍ശിപ്പിച്ചു.
അമേത്തിയില്‍ സ്മൃതി ഇറാനിയെ തന്നെ വീണ്ടും രംഗത്തിറക്കി മത്സരം കടുപ്പിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. പതിറ്റാണ്ടുകളായി ഗാന്ധി കുടുംബത്തെ പിന്തുണച്ചു വരുന്ന മണ്ഡലമാണിത്. ബിജെപി ശക്തമായ കോണ്‍ഗ്രസ് വിരുദ്ധ പ്രചാരണമാണ് കഴിഞ്ഞ അഞ്ചു വര്‍ഷമായി ഇവിടെ നടത്തി വന്നത്. കഴിഞ്ഞ തവണ തോറ്റെങ്കിലും കേന്ദ്ര മന്ത്രിയായ സ്മൃതി ഇറാനി അമേത്തിയില്‍ പതിവായി എത്തിക്കൊണ്ടിരുന്നതും ഈ തെരഞ്ഞെടുപ്പു ലക്ഷ്യമിട്ടായിരുന്നു.