ജനങ്ങള്‍ക്ക് സര്‍വത്ര ദുരിതം; ബി.ജെ.പിക്കാര്‍ക്ക് ടീ ഷര്‍ട്ട് വില്‍പന- പ്രിയങ്കാ ഗാന്ധി

ന്യൂദല്‍ഹി- കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് വില കിട്ടാതെയും തൊഴിലില്ലാതെയും ജനങ്ങള്‍ ദുരിതമനുഭവിക്കുമ്പോള്‍ ബി.ജെ.പി നേതാക്കള്‍ നമോ എഗൈന്‍, ചൗക്കിദാര്‍ ടീ ഷര്‍ട്ടുകള്‍ വില്‍ക്കുന്ന തിരക്കിലാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി.

ജനങ്ങളുടെ യഥാര്‍ഥ ആവശ്യങ്ങള്‍ കണ്ടില്ലെന്നു നടിച്ചാണ് ബി.ജെ.പി നേതാക്കളുടെ വ്യാപാരമെന്ന് അവര്‍ ട്വിറ്ററില്‍ കുറ്റപ്പെടുത്തി. ദുരിതമനുഭവിക്കുന്നവരുടെ കാര്യത്തില്‍ ഇവര്‍ ശ്രദ്ധ ചെലുത്തിയിരുന്നുവെങ്കില്‍ എന്നാഗ്രഹിക്കുകയാണെന്ന് പ്രിയങ്ക ട്വീറ്റ് ചെയ്തു.

അങ്കണ്‍വാടി ടീച്ചര്‍മാര്‍, ശിക്ഷാ മിത്ര, താല്‍ക്കാലിക അധ്യാപികമാര്‍, നഴ്‌സുമാര്‍ തുടങ്ങി യു.പിയില്‍ എല്ലാ മേഖലയിലും തൊഴിലില്ലായ്മ രൂക്ഷമാണെന്നും ബി.ജെ.പി സര്‍ക്കാര്‍ ഇവരെയൊക്കെ വിസ് മരിച്ചിരിക്കയാണെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. ലാത്തികളുമായും ദേശസുരക്ഷാ നിയവുമായാണ് ആവശ്യങ്ങള്‍ ഉന്നയിക്കുന്നവരെ സര്‍ക്കാര്‍ നേരിടുന്നതെന്നും പ്രിയങ്ക പറഞ്ഞു.

 

Latest News