എതിര്‍പ്പുള്ളവര്‍ പാക്കിസ്ഥാനിലേക്ക്  പോകട്ടെ-ഉമാഭാരതി 

മുസാഫര്‍നഗര്‍: കോണ്‍ഗ്രസിന് നേര്‍ക്ക് പുതിയ ആക്രമണം അഴിച്ചുവിട്ട് ബിജെപി ദേശീയ ഉപാദ്ധ്യക്ഷ ഉമാ ഭാരതി. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ വികസനം എന്നത് നരേന്ദ്രമോദി മുഖ്യ തിരഞ്ഞെടുപ്പ് അജണ്ടയായി സ്വീകരിച്ചു. അതിന് മുമ്പ് അത്തരമൊരു അജണ്ടയെ കുറിച്ച് ആരും കേട്ടിട്ട് പോലും ഉണ്ടായിരുന്നില്ല. മതേതരത്വം പാലിക്കുന്ന ഒരേയൊരു രാജ്യം ഇന്ത്യ മാത്രമാണ്. എന്താണ് അത് കൊണ്ട് അര്‍ത്ഥമാക്കുന്നതെന്ന് ആരും ഇവിടെ പഠിപ്പിക്കേണ്ടതില്ല. പഠിപ്പിക്കുന്നത് തുടരാനാണ് ഭാവമെങ്കില്‍ അവര്‍ പാക്കിസ്ഥാനിലേയ്ക്ക് പോകുന്നതാവും നല്ലതെന്നും ഉമാഭാരതി വ്യക്തമാക്കി. 
രാമനെയും റൊട്ടിയെയും (ഭക്ഷണം) കുറിച്ച് ഒരു വാക്ക് മിണ്ടാത്തവരെല്ലാം ഇന്ന് മതേതരത്വം പഠിപ്പിക്കാന്‍ ഇറങ്ങിയിരിക്കുകയാണ്. ബിജെപി മുഴുവനായും വര്‍ഗീയ പാര്‍ട്ടിയാണ് എന്നാണ് അവരുടെ ആരോപണമെന്നും ഉമാഭാരതി പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി രാജ്യമെമ്പാടുമായി നടത്തുന്ന വിജയ് സങ്കല്‍പ് സഭയില്‍ സംസാരിക്കവേ ആണ് ഉമാഭാരതി ഇപ്രകാരം പറഞ്ഞത്. മുസാഫര്‍നഗറിലായിരുന്നു ഉമാഭാരതി നേതൃത്വം നല്‍കിയ വിജയ് സങ്കല്‍പ് സഭ നടന്നത്. കഴിഞ്ഞ ദിവസമാണ് ഉമാഭാരതി ബിജെപിയുടെ ദേശീയ ഉപാദ്ധ്യക്ഷയായി സ്ഥാനമേറ്റത്. 

Latest News