കൊല്‍ക്കത്ത- പശ്ചിമ ബംഗാളില്‍ എല്ലാ മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ പാടുപെടുന്ന ബിജെപിയെ പരിഹസിച്ച് പ്രത്യക്ഷപ്പെട്ട ചുവരെഴുത്ത് വൈറലായി. നരേന്ദ്ര മോഡി ഒരു പശുവിനെ കയറില്‍ കെട്ടി നടക്കുന്ന ചുവരെഴുത്താണ് പ്രത്യക്ഷപ്പെട്ടത്. 'നമുക്ക് നിന്നെ ഒരു ബിജെപി സ്ഥാനാര്‍ത്ഥിയാക്കാം' എന്നും ചിത്രത്തോടൊപ്പം എഴുതിയിട്ടുണ്ട്. ഇതിന്റെ ചിത്രം സമൂഹ മാധ്യമങ്ങള്‍ വ്യാപകമായി പ്രചരിച്ചു. ബംഗാളിലെ 42 സീറ്റുകളില്‍ ബിജെപി ഇതുവരെ 29 സ്ഥാനാര്‍ത്ഥികളെ മാത്രമെ പ്രഖ്യാപിച്ചിട്ടുള്ളൂ. ഇവരില്‍ 25 പേരും പുതുമുഖങ്ങളാണ്. ശേഷിക്കുന്ന 13 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ പാര്‍ട്ടി പാടുപെടുകയാണെന്നാണ് റിപോര്‍ട്ട്. മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് 42 മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. തൃണമൂലിന്റെ കരുത്തരായ സ്ഥാനാര്‍ത്ഥികളോടു പൊരുതാന്‍ മികച്ച സ്ഥാനാര്‍ത്ഥികളെ തിരഞ്ഞുകൊണ്ടിരിക്കുകയാണ് ബിജെപി.
കഴിഞ്ഞ രണ്ടു മാസത്തിനിടെ മണ്ഡലങ്ങളില്‍ പാര്‍ട്ടിക്കുള്ളില്‍ നടത്തിയ സര്‍വെയുടെ അടിസ്ഥാനത്തിലാണ് 28 സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുത്തത്. ഓരോ മണ്ഡലത്തിലേയും 6500 പേര്‍ക്കിടയിലാണ് സര്‍വെ നടത്തിയത്. എന്നാല്‍ ഇത് ബിജെപിക്ക് പുതിയ തലവേദനയായതായും റിപോര്‍ട്ടുണ്ട്. പല പാര്‍ട്ടി നേതാക്കളും ഈ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കടുത്ത അതൃപ്തിയുള്ളവരാണ്. ഇതാണ് സംസ്ഥാന ബിജെപി ഉപാധ്യക്ഷന്‍ രാജ് കമല്‍ പഥക് പാര്‍ട്ടി വിടാന്‍ കാരണമെന്നും പറയപ്പെടുന്നു. ഈ തന്ത്രം പാര്‍ട്ടിക്കുള്ളില്‍ കലഹം സൃഷ്ടിച്ചിരിക്കുകയാണെന്നാണ് റിപോര്‍ട്ട്.
Wall graffiti mocks the BJP as it struggles to find candidates to filed in all the 42 seats in #Bengal! pic.twitter.com/FCHRjOcbwU
— Citizen Indrojit | নাগরিক ইন্দ্রজিৎ (@iindrojit) March 25, 2019