Sorry, you need to enable JavaScript to visit this website.

സുബ്രഹ്മണ്യന്‍ സ്വാമി ചൗക്കിധാറാകില്ല;കാരണമുണ്ട്

ന്യൂദല്‍ഹി- പേരിനു മുന്നില്‍ ചൗക്കിധാര്‍ എന്നു ചേര്‍ക്കാന്‍ തയാറല്ലെന്ന് ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് സുബ്രാഹ്മണ്യന്‍ സാമി വ്യക്തമാക്കി. ബ്രാഹ്മണനായ താന്‍ എങ്ങനെ പേരിനുമുന്നില്‍ ചൗക്കിധാര്‍ എന്നു ചേര്‍ക്കുമെന്ന് ചോദിച്ചുകൊണ്ടാണ് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കാമ്പയിന്‍ തള്ളിയത്. ജാതി പറഞ്ഞുള്ള സ്വാമിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സ്വാമിയുടെ പരാമര്‍ശം താന്‍ ഒരു ബ്രാഹ്മണന്‍ ആണെന്നും അതിനാല്‍ ട്വിറ്ററില്‍ തന്റെ പേരിന് മുന്നില്‍ ചൗക്കിദാര്‍ എന്ന് ചേര്‍ക്കാനാവില്ലെന്നും സ്വാമി വിശദീകരിച്ചു.  
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായിട്ടാണ് പ്രധാനമന്ത്രി ചൗക്കിദാര്‍ കാമ്പയിന്‍ ആരംഭിച്ചത്. ചൗക്കീധാര്‍ ചോര്‍ഹെ എന്ന് രഹാല്‍ ഗാന്ധി വിമര്‍ശനം ശക്തമാക്കുന്നിതിനിടെയാണ് മോഡി തന്റെ ട്വിറ്റര്‍ അക്കൗണ്ട് പേര് ചൗക്കിദാര്‍ നരേന്ദ്ര മോഡി എന്നാക്കി മാറ്റിയത്. പ്രധാനമന്ത്രിയോടൊപ്പം ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രിമാരായ പീയൂഷ് ഗോയല്‍, ജെ.പി. നദ്ദ തുടങ്ങിയവരും ട്വിറ്റര്‍ അക്കൗണ്ടിലെ പേരിനുമുന്നില്‍ ചൗക്കിദാര്‍ ചേര്‍ത്തു.

 

Latest News