Sorry, you need to enable JavaScript to visit this website.

അഖിലേഷ് യാദവ് അസംഗഡിൽനിന്ന് മത്സരിക്കും, മുലായം സീറ്റ് മാറി

ലഖ്‌നൗ- സമാജ് വാദി പാർട്ടി നേതാവും യു.പി മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് ഉത്തർപ്രദേശിലെ അസംഗഡ് മണ്ഡലത്തിൽനിന്ന് ജനവിധി തേടും. നിലവിൽ അഖിലേഷ് യാദവിന്റെ അച്ഛൻ മുലായം സിംഗ് യാദവാണ് ഇവിടെനിന്നുള്ള ലോക്‌സഭാംഗം. മുലായത്തിന് കുടുംബവേരുകളുള്ള മെയിൻപുരിലായിരിക്കും മുലായം സിംഗ് യാദവ് ജനവിധി തേടുക. ലോക്‌സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് സമാജ് വാദി പാർട്ടി നേതാവ് മായാവതി വ്യക്തമാക്കിയതിന് തൊട്ടുപിറകെയാണ് സമാജ് വാദി പാർട്ടി നേതാക്കളുടെ സ്ഥാനാർത്ഥി പട്ടികയിൽ മുലായവും അഖിലേഷും ഉൾപ്പെട്ടത്. ഇതാദ്യമായാണ് അഖിലേഷ് യാദവ് കിഴക്കൻ യു.പിയിൽനിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കുന്നത്. 2009-ൽ കനൗജ് മണ്ഡലത്തിൽനിന്ന് അഖിലേഷ് യാദവ് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2012-ൽ യു.പി മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് കനൗജ് മണ്ഡലം ഒഴിഞ്ഞത്. അഖിലേഷിന്റെ ഭാര്യ ഡിംപിൾ യാദവാണ് പിന്നീട് ഇവിടെനിന്ന് എം.പിയായത്. അസംഗഡ് സമാജ് വാദി പാർട്ടിയുടെ സുരക്ഷിത സീറ്റായാണ് കണക്കാക്കുന്നത്. 2014 ലോക്‌സഭ തെരഞ്ഞെടുപ്പിൽ 63,000 വോട്ടിനാണ് ഇവിടെനിന്ന് മുലായം സിംഗ് യാദവ് തെരഞ്ഞെടുക്കപ്പെട്ടത്.
 

Latest News