കൊല്‍ക്കത്ത- ബംഗാളിലെ ബി.ജെ.പി സ്ഥാനാര്‍ഥി പട്ടികയില്‍ ആദ്യത്തെ മുസ്്‌ലിം സ്ഥാനാര്‍ഥി. മഫുജ ഖാതുന്‍ എന്ന വനിതക്കാണ് സീറ്റ്. മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകന്‍ അഭിജിത് മുഖര്‍ജിക്കെതിരെയാണ് ഇവര്‍ മത്സരിക്കുക.
മുര്‍ഷിദാബാദ് ജില്ലയിലെ ജാങ്കിപൂര്‍ മണ്ഡലത്തിലാണ്ഖാതുന്‍ മത്സരിക്കുക.
മുത്തലാഖ് ആയിരിക്കും തന്റെ മുഖ്യ പ്രചാരണ വിഷയമെന്ന് ഖാതുന്‍ അറിയിച്ചു. മുസ്്‌ലിം സ്ത്രീകളെ രക്ഷിക്കാന്‍ മോഡി സര്‍ക്കാരെടുത്ത നടപടികള്‍ ചര്‍ച്ചാ വിഷയമാക്കും.
സംസ്ഥാനത്തെ 42 സീറ്റുകളില്‍ 29 ലാണ് ബി.ജെ.പി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.