Sorry, you need to enable JavaScript to visit this website.

പ്രതിയുടെ കുട്ടിക്കാലത്തെ ചിത്രം  പതിച്ച ലുക്ക് ഔട്ട് നോട്ടീസ്  

ബീജിംഗ്: പിടികിട്ടാപുള്ളികളെ പിടിക്കാനും ഒളിവിലുള്ള പ്രതികളെ എളുപ്പത്തില്‍ കണ്ടെത്താനുമായി പൊലീസ് ഉപയോഗിക്കുന്ന ഏറ്റവും അനുയോജ്യമായ മാര്‍ഗമാണ് ലുക്ക് ഔട്ട് നോട്ടീസ് അഥവാ വാണ്ടഡ് നോട്ടീസ്. പ്രതിയെ തിരിച്ചറിയുക എന്നതാണ് ലുക്ക് ഔട്ട് നോട്ടീസിന്റെ ലക്ഷ്യം. എന്നാല്‍, ആ ലക്ഷ്യം തന്നെ മറന്നുകൊണ്ടാണ് ചൈനയിലെ യുന്നന്‍ പോലീസ് ഒരു പ്രതിയുടെ വാണ്ടഡ് നോട്ടീസ് പുറത്തിറക്കിയത്. 
പ്രതിയുടെ കുട്ടിക്കാലത്തെ ചിത്രം പതിച്ച ലുക്ക് ഔട്ട് നോട്ടീസാണ് യുന്നന്‍ പൊലീസ് പുറത്തു വിട്ടത്. സെന്‍സിയോഗ്  കൗണ്ടിയില്‍ നിരവധി കുറ്റകൃത്യങ്ങളും, സംഘ0 ചേര്‍ന്നുള്ള ആക്രമണങ്ങളും നടത്തിയിട്ടുള്ള പ്രതിയാണ് ജി ക്വി0ഗഹായ്. ഒട്ടനവധി കേസുകളില്‍ പ്രതിയായ ഇയാളെ അന്വേഷിച്ചുള്ള ലുക്ക് ഔട്ട് നോട്ടീസിലാണ് പൊലീസ് കുട്ടിക്കാല ചിത്രം പതിച്ചിരിക്കുന്നത്. ഇത്രയും ക്യൂട്ടായ, കണ്ടാല്‍ ആര്‍ക്കും ഓമനിക്കാന്‍ തോന്നുന്ന ഒരു പ്രതിയാണ് ജി ക്വിംഗ്ഹായ് എന്നാണ് ആളുകള്‍ ഈ ലുക്ക് ഔട്ട് നോട്ടീസിനെ വിമര്‍ശിക്കുന്നത്. എന്നാല്‍, പ്രതിയുടെ പുതിയ ചിത്രങ്ങള്‍ കണ്ടെത്താന്‍ പൊലീസിനു സാധിച്ചില്ലെന്നും പ്രതിയുടെ ശരീര ലക്ഷണങ്ങള്‍ ഫോട്ടോയിലുള്ളത് തന്നെയാണ് എന്നുമാണ് പോലീസ് നല്‍കുന്ന വിശദീകരണ0. വിമര്‍ശങ്ങള്‍ ഉയര്‍ന്നതോടെ ഫോട്ടോ പിന്‍വലിച്ച പോലീസ് സംഭവത്തില്‍ ക്ഷമാപണം നടത്തുകയും ചെയ്തു. 
ജോലിയിലെ ജാഗ്രത കുറവിന് ക്ഷമ ചോദിക്കുന്നുവെന്നറിയിച്ച് ചൈനീസ് സോഷ്യല്‍ മീഡിയ ആപ്പായ വിബോയില്‍ യുന്നന്‍ പൊലീസ് കത്ത് പങ്കുവച്ചിരുന്നു. പ്രതിയുടെ 100 ഫോട്ടോകളാണ് പൊലീസ് പുറത്തുവിട്ടത്. ഇതില്‍ നാലെണ്ണം കുട്ടുകളുടേതായിരുന്നു. ഇതിലൊന്നാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്.നീല ഷര്‍ട്ടണിഞ്ഞ നിഷ്‌കളങ്കമായി ക്യാമറയിലേക്ക് നോക്കിയിരിക്കുന്ന കുട്ടിയുടെ ചിത്രമാണ് വൈറലായത്. 

Latest News