ദുബായ്- വംശീയ വെറിയന്റെ തോക്കിന്‍മുനയില്‍ അമ്പതുപേര്‍ പിടഞ്ഞുമരിച്ച ന്യൂസിലാന്റിലെ ഭീകരാക്രമണത്തിന് ഒരാഴ്ച തികയുമ്പോള്‍, അക്രമത്തിനിരയായ മുസ്്‌ലിംകളെ ഹൃദയത്തോട് ചേര്‍ത്തുപിടിച്ച പ്രധാനമന്ത്രി ജസീന്ത ആര്‍ഡെന് യു.എ.ഇയുടെ ആദരം. ഇന്നലെ ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടവും യു.എ.ഇയുടെ അഭിമാന ചിഹ്നവുമായ ബുര്‍ജ് ഖലീഫയില്‍ ജസീന്ത ആര്‍ഡന്റെ ചിത്രം തെളിഞ്ഞു.
ദുരന്തത്തിനിരയായ ഒരാളെ ആശ്‌ളേഷിക്കുന്ന ജസീന്തയുടെ ചിത്രത്തെ ഹര്‍ഷാരവത്തോടെയാണ് കാണികള്‍ സ്വാഗതം ചെയ്തത്. യു.എ.ഇ ഭരണാധികാരികള്‍ പ്രധാനമന്ത്രിയുടെ സന്മനസ്സിനേയും സഹാനുഭൂതിയേയും പ്രകീര്‍ത്തിച്ചു.
പള്ളികളിലെ രക്തസാക്ഷികളുടെ സ്മരണയില്‍ ന്യൂസിലാന്റ് ഇന്ന് മൗനംപൂണ്ടു. നന്ദി പ്രധാനമന്ത്രി.. നിങ്ങളുടെ ആത്മാര്‍ഥമായ സ്‌നേഹത്തിനും സഹാനുഭൂതിക്കും പിന്തുണക്കും. ലോകത്തെ 150 കോടി മുസ്്‌ലിംകളുടെ ഹൃദയത്തില്‍ നിങ്ങള്‍ ആദരം ഏറ്റുവാങ്ങി.- ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വീറ്റ് ചെയ്തു.