Sorry, you need to enable JavaScript to visit this website.

ഹോളി ആഘോഷത്തിനിടെ  ബി.ജെ.പി എം.എൽ.എക്ക് വെടിയേറ്റു

ലഖ്‌നൗ- ഹോളി ആഘോഷത്തിനിടെ ബി.ജെ.പി കാര്യാലയത്തിൽ എം.എൽ.എക്ക് വെടിയേറ്റു. ബി.ജെ.പിയുടെ ലാഖിംപുരിൽനിന്നുള്ള എം.എൽ.എ യോഗേഷ് വർമക്കാണ് വെടിയേറ്റത്. വാക്കേറ്റത്തിനിടെയാണ് ഇദ്ദേഹത്തിന് വെടിയേറ്റത് എന്നാണ് പോലീസ് പറയുന്നത്. വെടിവെച്ചയാളെ പോലീസ് പിടികൂടി. അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് വ്യക്തമാക്കി.
 

Latest News