ന്യൂയോര്‍ക്ക്- ഇന്ത്യക്കാരുടെ സന്തോഷം 2018നെ അപേക്ഷിച്ച് 2019ല്‍ ഇടിഞ്ഞതായി യുഎന്നിന്റെ ഈ വര്‍ഷത്തെ വേള്‍ഡ് ഹാപ്പിനസ് റിപോര്‍ട്ട്. മുന്‍ വര്‍ഷത്തേക്കാള്‍ ഏഴു സ്ഥാനങ്ങള്‍ ഇടിഞ്ഞ് ഈ വര്‍ഷം ഇന്ത്യ 140-ാം സ്ഥാനത്താണ്. ഫിന്‍ലന്‍ഡ് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഒന്നാമത്തെ സന്തുഷ്ട രാജ്യമായി. ലോക സന്തോഷ ദിനമായ ബുധനാഴ്ച (മാര്‍ച്ച് 20) യുഎന്നിന്റെ സസ്റ്റൈനബ്ള്‍ ഡെവലപ്മന്റ് സൊലൂഷന്‍സ് നെറ്റ്‌വര്‍ക്കാണ് റിപോര്‍ട്ട് പ്രസിദ്ധീകരിച്ചത്. വരുമാനം, സ്വാന്ത്ര്യം, വിശ്വാസം, ആരോഗ്യകരമായ ജീവിതം, സാമൂഹി പിന്തുണ, ഉദാരത എന്നീ ക്ഷേമ ഘടകങ്ങളെ മാനദണ്ഡമാക്കിയാണ് രാജ്യങ്ങളുടെ സന്തോഷ നില അളക്കുന്നത്.
ലോകത്ത് മൊത്തത്തില്‍ സന്തോഷം ഇടിഞ്ഞു കൊണ്ടിരിക്കുകയാണ് എന്നാണ് റിപോര്‍്ട്ടിലെ വിലയിരുത്തല്‍. കഴിഞ്ഞ ഏതാനും വര്‍ഷളായി ഇതാണ് പ്രവണത. ഇന്ത്യയിലെ അസന്തുഷ്ടിക്കും ഇതില്‍ നിര്‍ണായക പങ്കുണ്ട്. നിഷേധാക്തമക വികാരങ്ങളായ ആശങ്ക, ദുഖം, രോഷം എന്നിവ ലോകത്ത് വര്‍ധിച്ചു വരികയാണെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഫിന്‍ലാന്‍ഡിനു ശേഷം ഡെന്‍മാര്‍ക്ക്, നോര്‍വെ, ഐസ്‌ലന്‍ഡ്, നെതല്‍ലന്‍ഡ്‌സ് എന്നീ രാജ്യങ്ങളാണ് യഥാക്രമം ആദ്യ അഞ്ചിലുള്ളത്. 133-ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഇത്തവണ 140ാം റാങ്കിലേക്ക് ഇടിഞ്ഞു. അതേസമയം അയല്‍രാജ്യമായ പാക്കിസ്ഥാനെ ഇന്ത്യയെക്കാല്‍ വളരെ മുന്നിലാണ്. 67-ാം സ്ഥാനത്താണ് പാക്കിസ്ഥാന്‍. 125-ാം റാങ്കിലുള്ള ബംഗ്ലദേശും ഇന്ത്യയ്ക്കു മുന്നിലാണ്. ചൈനയുടെ സ്ഥാനം 93. ലോകത്തെ ഏറ്റവും സമ്പന്ന രാജ്യങ്ങളിലൊന്നായ യുഎസ് 19-ാം സ്ഥാനത്താണ്.
യുദ്ധക്കെടുതികള്‍ നേരിടുന്ന സൗത്ത് സുഡാനിലെ ജനങ്ങളാണ് ലോകത്ത് ഏറ്റവും അസന്തുഷ്ടരെന്ന് റിപോര്‍ട്ട് പറയുന്നു. സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക് (155), അഫ്ഗാനിസ്ഥാന്‍ 9154), താന്‍സാനിയ (153), റുവാണ്ട (152) എന്നീ രാജ്യങ്ങളാണ് പിറകിലുള്ളത്.