Sorry, you need to enable JavaScript to visit this website.

സന്തുഷ്ട രാജ്യ പദവിയില്‍ യു.എ.ഇ ഒന്നാമത്


ന്യൂയോര്‍ക്ക്- ആഗോള സന്തുഷ്ടി റിപ്പോര്‍ട്ടില്‍ അറബ് മേഖലയില്‍ വീണ്ടും യു.എ.ഇ ഒന്നാമതെത്തി. തുടര്‍ച്ചയായി അഞ്ചാം വര്‍ഷമാണ് യു.എ.ഇക്ക് ഈ നേട്ടം.
ഐക്യരാഷ്ട്ര സഭയുടെ ഉപസംഘടനയായ എസ്.ഡി.എസ്.എന്‍ ആണ് എല്ലാ വര്‍ഷവും ആഗോള സന്തുഷ്ടി റിപ്പോര്‍ട്ട് തയാറാക്കുന്നത്. പൗരന്മാരുടെ ക്ഷേമവും സന്തോഷവും നിലനിര്‍ത്താന്‍ യു.എ.ഇ വൈവിധ്യപൂര്‍ണമായ പരിപാടികളാണ് ആവിഷ്കരിക്കുന്നതെന്ന് സംഘടന പറഞ്ഞു. അറബ് മേഖലയില്‍ ഹാപ്പിനസ് മന്ത്രിയുള്ള ഏക രാജ്യമാണ് യു.എ.ഇ.
ആഗോളതലത്തില്‍ 2016 ല്‍ ഇരുപത്തെട്ടാം സ്ഥാനത്തായിരുന്ന യു.എ.ഇ ഇപ്പോള്‍ ഇരുപത്തൊന്നാം സ്ഥാനത്താണ്.

 

Latest News