Sorry, you need to enable JavaScript to visit this website.

യുഎഇ കോടതിയില്‍ വനിതാ ജഡ്ജിമാര്‍ 

അബുദാബി: യുഎഇയിലെ കോടതിയില്‍ ആദ്യമായി വനിതാ ജഡ്ജിമാരെ നിയമിച്ചു.  ഖദീജ ഖമിസ് ഖലീഫ അല്‍ മലസ്, സലാമ റാഷിദ് സലിം അല്‍ കെത്ബി എന്നിവരാണ് പുതിയ ജഡ്ജിമാരായി യുഎഇ ഫെഡറല്‍ കോടതിയില്‍ നിയമിച്ചത്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടത്. യുഎഇയുടെ നീതിന്യായ വ്യവസ്ഥയില്‍ ഫെഡറല്‍ കോടതി തലത്തില്‍ ആദ്യമായാണ് വനിതാ ജഡ്ജിമാരെ നിയമിക്കുന്നത്. 
ഫെഡറല്‍ ജൂഡിഷ്യല്‍ സംവിധാനത്തില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കണമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നിര്‍ദ്ദേശിച്ചിരുന്നു.  
ഫെഡറല്‍ നാഷണല്‍ കൗണ്‍സിലില്‍ 50 ശതമാനം വനിതാ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനായി അടുത്തിടെ യുഎഇ നിയമം കൊണ്ടുവന്നിരുന്നു. നിതാ ശാക്തീകരണവും രാജ്യത്തിന്റെ വളര്‍ച്ചയിലും പുരോഗതിയിലും വനിതകളുടെ തുല്യ പങ്കാളിത്തവും ഉറപ്പാക്കാനുള്ള യുഎഇ ഭരണകൂടത്തിന്റെ  പരിശ്രമവുമാണ് വനിതാ ജഡ്ജിമാരുടെ നിയമനത്തിലേക്ക് നയിച്ചത്. 

Latest News