Sorry, you need to enable JavaScript to visit this website.

തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് മായാവതി

ന്യൂദൽഹി- ലോക്‌സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ബി.എസ്.പി നേതാവ് മായാവതി. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുകയാണെന്നും മത്സരിക്കാനില്ലെന്നും വാർത്ത എജൻസിയായ എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ മായാവതി പറഞ്ഞു. 
ബി.എസ്.പി-എസ്.പി സഖ്യം മികച്ച പ്രവർത്തനമാണ് കാഴ്ച്ചവെക്കുന്നത്. പിന്നീട് ആവശ്യമാണെങ്കിൽ ലോക്‌സഭയിലേക്ക് മത്സരിക്കുമെന്നും ഇപ്പോൾ മത്സരിക്കാനില്ലെന്നും മായാവതി വ്യക്തമാക്കി. ബി.എസ്.പി-എസ്.പി സഖ്യത്തിന് ഏഴ് സീറ്റുകൾ ഒഴിച്ചിട്ട കോൺഗ്രസ് നടപടിക്കെതിരെ നേരത്തെ മായാവതി രംഗത്തെത്തിയിരുന്നു.
 

Latest News