അഗർത്തല- ത്രിപുരയിൽ ബി.ജെ.പി ഉപാധ്യക്ഷൻ സുബൽ ഭൊവ്മിക് കോൺഗ്രസിൽ ചേർന്നു. ലോക്‌സഭ തെരഞ്ഞെടുപ്പിൽ പടിഞ്ഞാറൻ ത്രിപുരയിൽനിന്ന് സുബൽ മത്സരിക്കും. ത്രിപുരയിൽ സി.പി.എമ്മിൽനിന്ന് ഭരണം പിടിച്ചെടുക്കാൻ ബി.ജെ.പിക്ക് നിർണായക സഹായം നൽകിയ നേതാവാണ് സുബൽ. കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് പ്രദ്യോട് കിഷോർ മാണിക്യയുമായി കഴിഞ്ഞദിവസം സുബൽ ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാജി പ്രഖ്യാപിച്ചത്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നാളെ ത്രിപുരയിൽ കോൺഗ്രസ് റാലിയിൽ പ്രസംഗിക്കും. ഈ റാലിയിൽ കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിക്കും. നേരത്തെ കോൺഗ്രസിലായിരുന്ന സുബൻ ഭൊവ്മിക് പാർട്ടി വിട്ടാണ് ഏതാനും വർഷം മുമ്പ് ബി.ജെ.പിയിൽ ചേർന്നത്. ബി.ജെ.പിയിൽ ചേരുന്നതിന് മുമ്പ് ഒരു പ്രാദേശിക പാർട്ടിയും രൂപീകരിച്ചിരുന്നു.