കൊല്ലം- ഓച്ചിറയിൽ പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയി. മാതാപിതാക്കളെ മർദ്ദിച്ച് അവശരാക്കിയ ശേഷമാണ് പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയത്. രാജസ്ഥാൻ സ്വദേശികളായ ദമ്പതികളുടെ മകളെയാണ് ഇന്നലെ രാത്രി തട്ടിക്കൊണ്ടുപോയത്. പെൺകുട്ടിയെ ഇനിയും കണ്ടെത്താനായിട്ടില്ല. പ്രദേശവാസികളായ നാലുപേരാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് അച്ഛനും അമ്മയും പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഒരു മാസമായി കുടുംബം ഇവിടെ കച്ചവടം നടത്തി വരികയാണ്.
ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് അക്രമികൾ എത്തി അച്ഛനെയും അമ്മയെയും മർദ്ദിച്ച് അവശരാക്കി പെൺകുട്ടിയെ കാറിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. പോലീസിൽ പരാതി നൽകിയെങ്കിലും കാര്യമായ അന്വേഷണം നടന്നില്ലെന്നും കുടുംബം പരാതിപ്പെട്ടു. പിന്നീട് നാട്ടുകാർ പോലീസ് സ്റ്റേഷന് മുന്നിൽ തടിച്ചുകൂടിയതോടെയാണ് പോലീസ് ഇടപെട്ടത്.