Sorry, you need to enable JavaScript to visit this website.

മധ്യപ്രദേശിൽ പതിനാലുകാരിയെ സഹോദരങ്ങളും അമ്മാവനും തലയറുത്തുകൊന്നു

സാഗർ- മധ്യപ്രദേശിലെ സാഗറിൽ പതിനാലുകാരിയെ അമ്മാവനും സഹോദരങ്ങളും ചേർന്ന് തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തി തലയറുത്ത് കൊലപ്പെടുത്തി. കുട്ടിയുടെ മൃതദേഹം ഗ്രാമത്തിന് പുറത്തുനിന്ന് കണ്ടെത്തി. കുട്ടിയുടെ തലയറുത്താണ് കൊലപ്പെടുത്തിയതെന്ന് പോലീസ് വ്യക്തമാക്കി. സ്‌കൂളിൽ പോയ ശേഷം മടങ്ങിവരാത്തതിനെ തുടർന്ന് പെൺകുട്ടിയുടെ അച്ഛൻ പോലീസിൽ പരാതി നൽകിയിരുന്നു. പെൺകുട്ടിയുടെ കുടുംബവുമായി അമ്മാവന്റെ കുടുംബത്തിന് സ്വത്ത് തർക്കമുണ്ടായിരുന്നു. ഈ വഴിക്ക് അന്വേഷണം നടത്തിയ പോലീസ് അമ്മാവൻ ഛോട്ടേ പട്ടേലിനെ ചോദ്യം ചെയ്തു. ഇയാളും ഇതേഗ്രാമത്തിൽ തന്നെയായിരുന്നു താമസിച്ചിരുന്നത്. എന്നാൽ പോലീസ് അന്വേഷണത്തെ വഴിത്തെറ്റിക്കാനാണ് ഇയാൾ ശ്രമിച്ചത്. പോസ്റ്റുമോർട്ടം റിപോർട്ടിൽ ബലാത്സംഗം ചെയ്യപ്പെട്ടതായി തെളിയുകയും ചെയ്തു. തുടർന്ന് പോലീസ് കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകവിവരം പുറത്തറിഞ്ഞത്. പെൺകുട്ടിയുടെ സഹോദരങ്ങളും കൊലപാതകത്തിനും ബലാത്സംഗത്തിനും കൂട്ടുനിന്നുവെന്നതാണ് ഞെട്ടിക്കുന്ന വസ്തുത. പെൺകുട്ടിയെ അമ്മാവന് സമീപത്തേക്ക് എത്തിച്ചതും സഹോദരങ്ങളായിരുന്നുവെന്ന് പോലീസ് പറയുന്നു.
 

Latest News