Sorry, you need to enable JavaScript to visit this website.

പ്രിയങ്ക പപ്പുവിന്റെ പപ്പി -കേന്ദ്ര മന്ത്രി 

ന്യൂഡല്‍ഹി: 'പപ്പുവിന്റെ (രാഹുല്‍ ഗാന്ധിയുടെ) പപ്പി' എന്ന് പ്രിയങ്ക ഗാന്ധിയെ വിശേഷിപ്പിച്ച് കേന്ദ്രമന്ത്രി മഹേഷ് ശര്‍മ.
ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ വിവാദ പരാമര്‍ശങ്ങള്‍ നടത്തുക നേതാക്കള്‍ക്ക് ഹരമാണ്. ഏറ്റവും ഒടുവിലായി വിവാദ പരാമര്‍ശവുമായി എത്തിയിരിക്കുന്നത് കേന്ദ്ര സാംസ്‌കാരിക വകുപ്പ് മന്ത്രി മഹേഷ് ശര്‍മയാണ്. 'പപ്പുവിന്റെ (രാഹുല്‍ ഗാന്ധിയുടെ) പപ്പി' എന്ന് പ്രിയങ്ക ഗാന്ധിയെ മഹേഷ് ശര്‍മ വിശേഷിപ്പിച്ചത്. 
തന്റെ പ്രസംഗത്തിലുടനീളം കോണ്‍ഗ്രസ്, പ്രതിപക്ഷ നേതാക്കളെ പരിഹസിച്ച അദ്ദേഹം ഒടുക്കം പ്രിയങ്ക ഗാന്ധിയ്ക്ക് നേരെ തിരിഞ്ഞു. 
പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് എതിരെയും കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിക്ക് എതിരെയും കേന്ദ്രമന്ത്രി വിവാദ പരാമര്‍ശങ്ങള്‍ നടത്തി. മമത ബാനര്‍ജി ഇവിടെ വന്ന് കഥക് നൃത്തം അവതരിപ്പിച്ചാലും കര്‍ണാടക മുഖ്യമന്ത്രി പാട്ട് പാടിയാലും ആരുണ്ടാകും അത് കാണാനെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. 
പപ്പു (രാഹുല്‍ ഗാന്ധി) പറയുന്നു അദ്ദേഹത്തിന് പ്രധാനമന്ത്രിയാകണം എന്ന്. ഇപ്പോള്‍, മായാവതിയും അഖിലേഷ് യാദവും പപ്പുവിന്റെ പപ്പിയും എല്ലാമെത്തി. ഇതിനുമുമ്പ് പ്രിയങ്ക ഈ രാജ്യത്തിന്റെ പുത്രി ആയിരുന്നില്ലേ? കോണ്‍ഗ്രസിന്റെ മകളായിരുന്നില്ലേ?' ഉത്തര്‍പ്രദേശിലെ സിക്കന്ധ്രാബാദിലെ പൊതുറാലിയില്‍ സംസാരിക്കവെയാണ് മഹേഷ് ശര്‍മ ഈ വിവാദ പരാമര്‍ശം നടത്തിയത്. ഒപ്പം 'ഇവരേക്കാളൊക്കെ മികച്ച നേതാവ് നരേന്ദ്ര മോദി' ആണെന്നും അദ്ദേഹം പറഞ്ഞു. 


 

Latest News