Sorry, you need to enable JavaScript to visit this website.

'കണ്‍ഫ്യൂഷന്‍ ഉണ്ടാക്കരുത്, ഏഴു സീറ്റും കോണ്‍ഗ്രസ് തന്നെ എടുത്തോളൂ'; ഓഫര്‍ തള്ളി മയാവതി

ലഖ്‌നൗ- ഉത്തര്‍ പ്രദേശിലെ 80 ലോക്‌സഭാ സീറ്റിലും കോണ്‍ഗ്രസിനു സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനുള്ള സ്വാന്ത്ര്യമുണ്ടെന്നും ബിജെപി നേരിടാന്‍ എസ്.പി-ബിഎസ്പി സഖ്യത്തിന് ശേഷിയുണ്ടെന്നും ബിഎസ്പി നേതാവ് മായാവതി. യുപിയില്‍ ഏഴു സീറ്റുകള്‍ എസ്പി-ബിഎസ്പി സഖ്യത്തിനു വേണ്ടി ഒഴിച്ചിട്ട കോണ്‍ഗ്രസിന്റെ നീക്കത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍. ഉത്തര്‍ പ്രേശിലും പുറത്തും ഒരു വിശാല തെരഞ്ഞെടുപ്പു സഖ്യമുണ്ടാക്കാനുള്ള കോണ്‍ഗ്രസിന്റെ ഉദ്യമങ്ങളെ തള്ളിക്കൊണ്ടാണ് മയാവതിയുടെ വാക്കുകള്‍. എസ്പി-ബിഎസ് സഖ്യത്തിന് കോണ്‍ഗ്രസുമായി യുപിയിലോ രാജ്യത്ത് മറ്റിടങ്ങളിലൊ ഒരു തെരഞ്ഞെടുപ്പു ധാരണയും ഇല്ലെന്ന് മായാവതി വ്യക്തമാക്കി.

എസ്പി-ബിഎസ്പി-ആര്‍എല്‍ഡി സഖ്യ നേതാക്കള്‍ മത്സരിക്കുന്ന ഏഴു സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ലെന്ന് കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അമേത്തിയിലും സോണിയാ ഗാന്ധിയുടെ റായ്ബറേലിയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ലെന്ന് എസ്പി-ബിഎസ്പി സഖ്യവും പ്രഖ്യാപിച്ചിരുന്നു.

Latest News