അലഹാബാദ് - മുത്തശ്ശി മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ സ്മരണകളുണർത്തി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റ്. യുപിയിലെ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി താൻ നയിക്കുന്ന ഗംഗാ യാത്രയ്ക്ക് തുടക്കമിടാൻ അലഹാബാദിലെത്തിയ പ്രിയങ്ക അലഹബാദിലെ തറവാടു വീടായ സ്വരാജ് ഭവൻ സന്ദർശിച്ചു. മുത്തശ്ശി പിറന്നു വീണ മുറിയുടെ ഫോട്ടോ ട്വീറ്റ് ചെയ്താണ് പ്രിയങ്ക ഓർമകൾ പങ്കുവച്ചത്. 19ാം നൂറ്റാണ്ടിൽ പണികഴിച്ച ഈ വീട് പ്രിയങ്കയുടെ മുതുമുത്തശ്ശൻ മോത്തിലാൽ നെഹ്‌റുവിന്റേതായിരുന്നു. ഈ വിട്ടിൽ തന്നെ മുത്തശ്ശി കഥകൾ പറഞ്ഞുറക്കിയിരുന്നതും പ്രിയങ്ക ഓർമ്മിച്ചു. നിർഭയത്വമുണ്ടെങ്കിലും എല്ലാ ശരിയാകുമെന്ന് അവർ എപ്പോഴും പറയാറുണ്ടായിരുന്നുവെന്നും പ്രിയങ്ക കുറിച്ചു. 1917 നവംബർ 19നാണ് സ്വരാജ് ഭവനിൽ ഇന്ദിര ജനിച്ചത്. അവരുടെ കുട്ടിക്കാലവും ഇവിടെയായിരുന്നു. വീട്ടിലെ ഈ മുറിയിൽ കുട്ടിയായ ഇന്ദിരാ പ്രിയദർശിനി മഹാത്മാ ഗാന്ധിയോടൊപ്പം നിൽക്കുന്ന ഫോട്ടോയും ചുമരിൽ തൂക്കിയിട്ടിട്ടുണ്ട്.
स्वराज भवन के आँगन में बैठे हुए वह कमरा दिख रहा है जहाँ मेरी दादी का जन्म हुआ। रात को सुलाते हुए दादी मुझे जोन ऑफ आर्क की कहानी सुनाया करती थीं। आज भी उनके शब्द दिल में गूँजते हैं। कहती थीं- निडर बनो और सब अच्छा होगा। pic.twitter.com/q8Ecdb2RsL
— Priyanka Gandhi Vadra (@priyankagandhi) March 17, 2019