ബംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകത്തിലെ മണ്ഡ്യയില്‍ സ്വതന്ത്രയായി മത്സരിക്കുമെന്ന് നടി സുമലത അംബരീഷ്. മണ്ഡ്യയിലെ ജനങ്ങളുടെ ആഗ്രഹം താന്‍ മത്സരിക്കണമെന്നാണെന്ന് സുമലത ബംഗളൂരുവില്‍ പറഞ്ഞു.
സുമലതയെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ജെഡിഎസിന്റെ സിറ്റിങ് സീറ്റ് നല്‍കാനാവില്ലെന്ന് നേതൃത്വം വ്യക്തമാക്കിയിരുന്നു. മറ്റൊരു മണ്ഡലവും എംഎല്‍സി പദവിയും കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരുന്നുവെന്നും അത് താന്‍ അംഗീകരിച്ചില്ലെന്നും സുമലത പറഞ്ഞു.
അതേസമയം പിന്തുണ നല്കുന്ന കാര്യത്തില്‍ ബിജെപിയുടെ തീരുമാനം കാക്കുകയാണെന്നും അവര്‍ വ്യക്തമാക്കി. മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ മകന് നിഖില്‍ കുമാരസ്വാമിക്ക് എതിരെയാകും മണ്ഡ്യയില്‍ സുമലത മത്സരിക്കുക.