ന്യൂദല്‍ഹി-ദല്‍ഹി പോലീസില്‍ യുവതിക്ക് ജോലി വാഗ്ദാനം ചെയ്ത പണം തട്ടിയ വ്യാജ ഐ.പി.എസ് ഓഫീസര്‍ പിടിയില്‍. പോലീസ് ഓഫീസര്‍ ചമഞ്ഞ് യുവതിയില്‍നിന്ന് ഒരു ലക്ഷം രൂപ തട്ടിയ
കിരാരി സ്വദേശി രാജ് മല്‍ഹോത്ര (29)യാണ് അറസ്റ്റിലായതെന്ന് ദല്‍ഹി ഡി.സി.പി എസ്.ഡി മിശ്ര പറഞ്ഞു. ജിമ്മില്‍ വെച്ചാണ് മല്‍ഹോത്ര യുവതിയെ കണ്ടെതന്നും ജോലി വാഗ്ദാനം ചെയ്തതെന്നും പോലീസ് പറഞ്ഞു. താന്‍ ക്യന്‍സര്‍ രോഗിയല്ലെങ്കില്‍ യുവതിയെ കല്യാണം കഴിച്ചേനെയെന്നും ഇയാള്‍ പറഞ്ഞിരുന്നു. സര്‍ക്കാര്‍ ജോലി ശരിയാക്കി ഭാവി സുരക്ഷിതമാക്കിത്തരാമെന്ന് പറഞ്ഞാണ് യുവതിയെ വീഴ്ത്തിയത്. അമ്മ ടീച്ചറാണെന്നും അച്ഛന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെന്നും സഹോദരന്‍ സബ് ഇന്‍സ്‌പെക്ടറാണെന്നും യുവതിയെ തെറ്റിദ്ധരിപ്പിച്ചിരുന്നു. പോലീസ് വേഷത്തില്‍ യുവതി ജോലി ചെയ്യുന്ന ഷോറൂമില്‍ എത്തിയ ഇയാള്‍ തന്നെ അവഗണിച്ചാല്‍ ഷോ റൂം പൂട്ടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സംശയം തോന്നിയതിനെ തുടര്‍ന്നാണ് യുവതി അമന്‍ വിഹാര്‍ പോലീസില്‍ പരാതി നല്‍കിയത്.
2013 ല്‍ എസ്.ഐ ചമഞ്ഞ് കബളിപ്പിച്ച കേസില്‍ മല്‍ഹോത്ര അറസ്റ്റിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആ സമയത്ത് എസ്.ഐയുടെ വ്യാജ തിരിച്ചറിയില്‍ കാര്‍ഡ് കണ്ടെടുത്തിരുന്നു.
2013 ല്‍ എസ്.ഐ ചമഞ്ഞ് കബളിപ്പിച്ച കേസില്‍ മല്‍ഹോത്ര അറസ്റ്റിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആ സമയത്ത് എസ്.ഐയുടെ വ്യാജ തിരിച്ചറിയില്‍ കാര്‍ഡ് കണ്ടെടുത്തിരുന്നു.