മുംബൈ- റെയില്‍ പാളത്തിലിരുന്ന് ഓണ്‍ലൈന്‍ ഗെയിം പബ്ജി കളിച്ച രണ്ട് യുവാക്കള്‍ ട്രെയിനിടിച്ച് മരിച്ചു. മഹാരാഷ്ട്രയിലെ ഹിംഗോളിയിലാണ് സംഭവം. നാഗേഷ് ഗോരെ (24) സ്വപ്‌നില്‍ അന്നപൂര്‍ണ (22) എന്നിവരാണ് മരിച്ചത്. ഹൈദരാബാദ്-അജ്്മീര്‍ ട്രെയിനാണ് ഇവരെ ഇടിച്ചതെന്ന് കരുതുന്നു. രാത്രി വൈകി പ്രദേശ വാസികളാണ് മൃതദേഹങ്ങള്‍ കണ്ടത്.
കൊറിയന്‍ ഗെയിമായ പ്ലേയര്‍ അണ്‍നോണ്‍സ് ബാറ്റില്‍ ഗ്രൗണ്ട്‌സ്-പബ്ജിക്കെതിരെ ജാഗ്രത പുലര്‍ത്താന്‍ വിദഗ്ധര്‍ ആഹ്വാനം ചെയ്യാറുണ്ട്. അഡിക്്ഷന്‍ ഉണ്ടാക്കുന്ന ഈ ഗെയിം കളിക്കുന്നവരില്‍ അക്രമ സ്വാഭാവം വളര്‍ത്തുമെന്നും പറയുന്നു.