ക്രൈസ്റ്റ്ചര്‍ച്ച്- ന്യൂസിലാന്‍ഡിലെ ദക്ഷിണ ദ്വീപിലുള്ള ഡുനെഡിന്‍ എയര്‍പോര്‍ട്ട് താല്‍ക്കാലികമായി അടച്ചു. സംശയാസ്പദമായ പൊതി ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി. താല്‍ക്കാലികമായി അടച്ച ശേഷം എയര്‍പോര്‍ട്ടില്‍ പോലീസും പ്രത്യേക സംഘവും പരിശോധന നടത്തിവരികയാണെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. രാത്രി വൈകിയാണ് അജ്ഞാത പായ്ക്കറ്റ് ഭീതി പടര്‍ത്തിയത്. വെല്ലിംഗ്ണില്‍നിന്ന് വന്ന എയര്‍ ന്യൂസിലാന്‍ഡ് വിമാനം ഒരു മണിക്കൂറോളം ആകാശത്ത് വട്ടമിട്ടു.
ക്രൈസ്റ്റ്ചര്‍ച്ചിലെ രണ്ട് പള്ളികളില്‍ 50 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണം നടത്തിയ യുവാവ് ഡുനെഡിനിലാണ് താമസിച്ചിരുന്നത്. ഈ മാസം 14-ന് ജുമുഅ നമസ്‌കാരത്തിനായി ആളുകള്‍ എത്തിച്ചേര്‍ന്നപ്പോഴായിരുന്നു 28 കാരന്റെ ആസൂത്രിത വെടിവെപ്പ്. എല്ലാ പള്ളികളിലും കാവല്‍ തുടരുമെന്ന് ന്യൂസിലാന്‍ഡ് പോലീസ് ഞായറാഴ്ച ട്വീറ്റ് ചെയ്തു.