ന്യൂദല്‍ഹി- ഉത്തര്‍ പ്രദേശിലെ ഏഴു ലോക്‌സഭാ മണ്ഡലങ്ങളില്‍ മത്സരിക്കുന്നില്ലെന്നും ഇവ മായാവതിയുടേയും അഖിലേഷ് യാദവിന്റേയും നേതൃത്വത്തിലുള്ള എസ്പി-ബിഎസ്പി സഖ്യത്തിന് വിട്ടു കൊടുത്തിരിക്കുകയാണെന്നും കോണ്‍ഗ്രസ്. എസ്.പി നേതാവ് മുലായം സിങ് മത്സരിക്കുന്ന മിയാന്‍പുരി, അഖിലേഷിന്റെ ഭാര്യ ഡിംപ്ള്‍ യാദവ് മത്സരിക്കുന്ന കനോജ്, ബിഎസ്പി നേതാവ് മായാവതിയും രാഷ്ട്രീയ ലോക് ദള്‍ നേതാവ് അജിത് സിങും മകന്‍ ജയന്ത് ചൗധരിയും മത്സരിക്കുന്ന സീറ്റുകളുമാണ് കോണ്‍ഗ്രസ് ഒഴിച്ചിട്ടിരിക്കുന്നതെന്ന് യുപി പാര്‍്ട്ടി അധ്യക്ഷന്‍ രാജ് ബബ്ബര്‍ അറിയിച്ചു.
എസ്പി-ബിഎസ്പി സഖ്യത്തില്‍ ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്ന് യുപിലെ എല്ലാ സീറ്റുകളിലും ഒറ്റയ്ക്കു മ്ത്സരിക്കുമെന്ന് നേരത്തെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. 38-37 എന്നിങ്ങനെ സീറ്റുകള്‍ പങ്കിട്ടെടുത്ത ബിഎസ്പിയും എസ്പിയും കോണ്‍ഗ്രസിനായി അമേത്തി, റായ്ബറേലി സീറ്റുകള്‍ ഒഴിച്ചിട്ടിരുന്നു. ഇതിനു മറുപടിയായാണ് ഇപ്പോള്‍ കോണ്‍ഗ്രസ് ഏഴു സീറ്റുകളില്‍ നിന്ന് വി്ട്ടു നില്‍ക്കുന്നത്. ഈ സീറ്റുകള്‍ ബിഎസ്.പി-എസ്.പി സഖ്യ നേതാക്കളുടേതാണെന്നതും ശ്രദ്ധേയമാണ്.