ഹൂസ്റ്റണ്‍- ലോകത്ത് 47 ലക്ഷം പേരില്‍ ഒരാള്‍ക്കു മാത്ര സംഭവിക്കാവുന്ന അത്യപൂര്‍വ പ്രസവത്തിലൂടെ യുഎസിലെ ഹൂസ്റ്റണ്‍കാരിയായ യുവതി മൂന്ന് സെറ്റു ഇരട്ടകളായി ആറു കുട്ടികള്‍ക്കു ജന്മം നല്‍കി. ഒമ്പതു മിനറ്റിനുള്ളിലാണ് ഈ അപൂര്‍വ പ്രസവം നടന്നത്. എല്ലാ കുട്ടികളും അമ്മയും സുഖമായിരിക്കുന്നുവെന്ന് ദി വിമന്‍സ് ഹോസ്പിറ്റല്‍ ഓഫ് ടെക്‌സസ് അധികൃതര്‍ അറിയിച്ചു. വെള്ളിയാഴ്ച പ്രാദേശിക സമയം പുലര്‍ച്ചെ 4.50നും 4.59നുമിടയിലാണ് തെല്‍മ ചിയാക്ക എന്ന യുവതി പ്രസവിച്ചത്. ഇരട്ടകളില്‍ രണ്ടു പെണ്‍കുട്ടികളും നാലു ആണ്‍കുട്ടികളുമാണ്. ഇവരുടെ ഭാരം അരക്കിലോയ്ക്കും ഒന്നര കിലോയ്ക്കുമിടയിലാണ്. എല്ലാവരും ആരോഗ്യവാന്മാരാണ്. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ് എല്ലാവരും. രണ്ടു പെണ്‍കുട്ടികല്‍ക്ക് സിന, സുറിയെല്‍ എന്നീ പേരുകല്‍ നല്‍കിയതായി അമ്മ തെല്‍മ അറിയിച്ചു. ആണ്‍കുട്ടികള്‍ക്കുള്ള പേരുകള്‍ക്കായി അന്വേഷണത്തിലാണ്.