ന്യുദല്‍ഹി- ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ നാലാം സ്ഥാനാര്‍ത്ഥിക പട്ടിക പ്രഖ്യാപിച്ചു. കേരളമുള്‍പ്പെടെ നാലു സംസ്ഥാനങ്ങളിലെ 27 സീറ്റുകളില്‍ മത്സരിക്കുന്നവരുടെ പേരുകളാണ് കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പു സമിതി പുറത്തുവിട്ടത്. കേരളത്തില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന 16 സീറ്റുകളില്‍ 12 സീറ്റുകളിലെ സ്ഥാനാത്ഥികളെ മാത്രമെ പ്രഖ്യാപിച്ചിട്ടുള്ളൂ. ചര്‍ച്ചകള്‍ ഏറെ നീണ്ടിട്ടും വയനാട്, വടകര, ആലപ്പുഴ, ആറ്റിങ്ങല്‍ എന്നീ നാലു സീറ്റുകളിലേത് ഇനിയും തീരുമാനമായിട്ടില്ല.
സ്ഥാനാര്‍ത്ഥികള്‍ ഇവര്‍:
കാസര്‍കോട്- രാജ്‌മോഹന്‍ ഉണ്ണിത്താന്‍
കണ്ണൂര്‍- കെ സുധാകരന്‍
കോഴിക്കോട്- എം കെ രാഘവന്‍
ആലത്തൂര്‍- രമ്യ ഹരിദാസ്
പാലക്കാട്- വി.കെ ശ്രീകണ്ഠന്‍
ചാലക്കുടി- ബെന്നി ബെഹനാന്‍
തൃശൂര്‍- ടി എന്‍ പ്രതാപന്‍
എറണാകുളം- ഹൈബി ഈഡന്‍
ഇടുക്കി- ഡീന്‍ കുര്യാക്കോസ്
മാവേലിക്കര- കൊടിക്കുന്നില്‍ സുരേഷ്
പത്തനംതിട്ട- ആന്റോ ആന്റണി
തിരുവനന്തപുരം- ശശി തരൂര്‍
സിറ്റിങ് എംപിമാരില്‍ കെ.വി തോമസിനു മാത്രമാണ് സീറ്റു നിഷേധിക്കപ്പെട്ടത്. കെ.സി വേണുഗോപാല്‍ മത്സരിക്കുന്നില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ശശി തരൂര്‍, ആന്റോ ആന്റണി, കൊടിക്കുന്നില്‍ സുരേഷ്, എം.കെ രാഘവന്‍ എന്നിവര്‍ അവരുടെ മണ്ഡലങ്ങളില്‍ നിന്നു തന്നെ വീണ്ടു ജനവിധി തേടും.
നാലു സീറ്റുകളില്‍ അന്തിമ തീരുമാനം പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടേത് ആയിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇന്നലെ വൈകുന്നേരത്തോടെ പ്രഖ്യാപനം ഉണ്ടാകുമെന്ന് അറിയിച്ചിരുന്നെങ്കിലും ശനിയാഴ്ച രാത്രി 12 മണിയോടെയാണ് സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിച്ചത്.
The Congress Central Election Committee announces the fourth list of candidates for the ensuing elections to the Lok Sabha. pic.twitter.com/yaRNLtdbPt
— Congress (@INCIndia) March 16, 2019